രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ;കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിക്കെതിരെ വിമർശനം

രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ വി.കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിക്കെതിരെ വിമർശനം. നേതാക്കൾ പങ്കെടുത്ത പല ലോക്കൽ കമ്മിറ്റികളിലെയും റിപ്പോർട്ടിങ് യോഗത്തിലാണ് നടപടി ശരിയായില്ലെന്ന വിമർശനം ഉയർന്നത്.

ബ്രാഞ്ച് കമ്മിറ്റി ജനറൽ ബോഡികളിൽ ചർച്ചയ്ക്ക് അവസരം നൽകിയില്ലെന്ന പരാതിയും ഉയർന്നു. ഇതോടെ അണികൾ അകന്നു പോകാതിരിക്കാനുള്ള അനുനയ നീക്കത്തിലാണ് നേതാക്കൾ.

പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടത്തിയത്.