റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാഹുല്‍ ഗാന്ധി മൂന്നാം നിരയിൽ ; പ്രതിഷേധവുമായി കോൺഗ്രസ് കോണ്‍ഗ്രസ്.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്. മൂന്നാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമൊരുക്കിയത്. രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. 2018 ല്‍ രാഹുല്‍ ഗാനധിക്ക് ഏറ്റവും പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു.

പ്രോട്ടോകോള്‍ പ്രകാരം ഏറ്റവും മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ‘രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഇത്തരമൊരു പെരുമാറ്റം ഏതെങ്കിലും മര്യാദയുടെയോ പാരമ്പര്യത്തിന്റെയോ പ്രോട്ടോക്കോളിന്റെയോ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാണോ? അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു സര്‍ക്കാരിന്റെ നിരാശ മാത്രമാണ് ഇത് വെളിപ്പെടുത്തുന്നത്,’ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.