ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി സന്ദർശിച്ചതിന് പിന്നിലെ അജണ്ട എന്താണെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ ്പ്രതികരണം. പോറ്റിയുമൊത്തുള്ള സോണിയ ഗാന്ധിയുടെ ഫോട്ടോ പ്രദർശിപ്പിച്ച ചന്ദ്രശേഖർ, കൂടിക്കാഴ്ചയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു.

സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റും ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കൂടിക്കാഴ്ച നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. “സോണിയ ഗാന്ധിയും കോൺഗ്രസും കൂടിക്കാഴ്ചയ്ക്ക് പിന്നിലെ അജണ്ട എന്താണെന്ന് വിശദീകരിക്കണം,” അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പോറ്റിയുമായി സമാനമായ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, എന്നാൽ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും ചന്ദ്രശേഖർ ആരോപിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ കോൺഗ്രസ് മതേതരമായി ചിത്രീകരിക്കുന്നുണ്ടെങ്കിലും, ശബരിമലയിൽ നിന്ന് സ്വർണം മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന ഒരാളുമായി ഡൽഹിയിൽ കൂടിക്കാഴ്ചകൾ നടത്തിയതായും അദ്ദേഹം ആരോപിച്ചു ..
“സോണിയ ഗാന്ധിയും കോൺഗ്രസും പോറ്റിയും തമ്മിലുള്ള ബന്ധം എന്താണ്? കഴിഞ്ഞ 15 വർഷമായി സ്വർണ്ണ മോഷണം നടക്കുന്നുണ്ടെന്ന് ഞങ്ങൾ തുടക്കം മുതൽ തന്നെ പറഞ്ഞുവരുന്നു. സോണിയ ഗാന്ധി പോറ്റിയെ കണ്ടുമുട്ടുന്ന ഫോട്ടോ ഇതിന് വ്യക്തമായ തെളിവാണ്,” അദ്ദേഹം ആരോപിച്ചു.
