100 രൂപക്ക് മാല വിറ്റ് നടന്ന പെൺകുട്ടി ഇന്ന് കോടികൾ വിലമതിക്കുന്ന കാറിൽ സഞ്ചരിക്കുന്നു.എന്താണ് ഈ മാജിക്

ഒരു നേരത്തെ ആഹാരത്തിനായി 100 രൂപക്ക് മാല വിറ്റ് നടന്ന പെൺകുട്ടി ഇന്ന് കോടികൾ വിലമതിക്കുന്ന കാറിൽ സഞ്ചരിക്കുന്നു.ഇതാണ് യഥാർത്ഥ മാജിക് .എന്നാൽ ഇത് മാജിക്കല്ല .ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കുംഭമേള നടക്കുമ്പോൾ അവിടെ മാല വിൽക്കാൻ എത്തിയ ഈ പെൺകുട്ടിയെ സോഷ്യൽ മീഡിയയാണ് താരമാക്കിയത് .

ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയ്ക്ക് ഒറ്റരാത്രി കൊണ്ട് ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയും. ഒരു ഫോട്ടോയോ, ഒരു വീഡിയോയോ മതി ഒരാളെ താരമാക്കാൻ. മധ്യപ്രദേശിൽ നിന്നുള്ള 16 വയസ്സുകാരി മോണാലിസക്ക് സംഭവിച്ചത് അങ്ങനെയൊരു ഭാഗ്യമാണ്.

കുംഭമേളക്കിടെ 100 ​​രൂപയ്ക്ക് രുദ്രാക്ഷ മാല വിൽക്കാൻ വന്നതായിരുന്നു അവൾ. ഒരു ദിവസം, മേളയിൽ പങ്കെടുത്ത ആരോ അവളുടെ ഒരു ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അവളുടെ സൗന്ദര്യം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി. ആ ഒരു ഫോട്ടോയിലൂടെയാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്

ഒരു നേരത്തെ ആഹാരത്തിനായി 100 രൂപക്ക് മാല വിറ്റു നടന്നിരുന്ന അവൾ ഇന്ന് കോടികൾ വിലമതിക്കുന്ന ആഡംബര കാറിലാണ് സഞ്ചരിക്കുന്നത്. കേരളത്തിൽ ഒരു സ്വർണകടയുടെ ഉദ്‌ഘാടനവും നിർവഹിച്ചു.കഴിഞ്ഞ ഫെബ്രുവരി 14 നാണ് മൊണാലിസ കോഴിക്കോട് എത്തിയത് .ആരെയും ആകർഷിക്കുന്ന ചാര കണ്ണുകളും വശ്യമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മാല വില്പനക്കാരിയായ മൊണാലിസ എന്ന മോണി മോസ്‌ലയെ സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയത് .വൈറൽ ആയതിന് പിന്നാലെ പെൺകുട്ടിയെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർ​ഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാൻ എത്തുന്നവരുടെ തിക്കും തിരക്കും വർധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’എന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം.

കോഴിക്കോട് എത്തുന്നതിനു മുമ്പേ മൊണാലിസയ്ക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.സനോജ് മിശ്ര സംവിധാനം ചെയ്ത ദി ഡയറി ഓഫ് മണിപ്പൂർ എന്ന ബോളിവുഡ് സിനിമയിലാണ് അഭിനയിച്ചത് . .