ഐഷ പോറ്റിക്കു പിന്നാലെ മറ്റൊരു വനിത നേതാവ് സിപിഎം വിട്ടു .ഐഷ പോറ്റി കോൺഗ്രസിലാണ് ചേർന്നതെങ്കിൽ ഇവർ മുസ്ലിം ലീഗിലാണ് എത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെയാണ് കൊല്ലത്ത് സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്‍ന്നത് . സിപിഎം കൊല്ലം ജില്ലാകമ്മിറ്റി അംഗമായിരുന്ന അഞ്ചല്‍ സ്വദേശിനി സുജ ചന്ദ്രബാബുവാണ് ലീഗില്‍ ചേര്‍ന്നത്. മൂന്നുതവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൊല്ലത്ത് ഐഷാ പോറ്റിക്ക് പിന്നാലെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ വനിത നേതാവാണ് സുജ.

സിപിഎമ്മിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സുജ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെതില്‍ നിന്ന് വ്യത്യസ്തമായാണ് സിപിഎമ്മിന്റെ പോക്കെന്നും പുറത്ത് മതനിരപേക്ഷത പറയുമെങ്കിലും അകത്ത് അങ്ങനെയല്ല കാര്യങ്ങളെന്നും സുജ പറഞ്ഞു. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ൃഎല്ലാ ജാതി മതസ്ഥരയെും ഒന്നിച്ചുകൊണ്ടുപോകുന്നത് മുസ്ലീംലീഗാണെന്നും അതുകൊണ്ടാണ് മുസ്ലീം ലീഗില്‍ ചേര്‍ന്നതെന്നും സുജ ചന്ദ്രബാബു പറഞ്ഞു.

മുസ്ലീം ലീഗിലേക്ക് കൂടുതല്‍ പേര് വരുന്നെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ കണ്ടുവരുന്ന ഒരുപ്രതിഭാസമാണിതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗിലേക്ക് ആളുകള്‍ കൂടുതല്‍ വരാനിടയാക്കുന്നത് പാര്‍ട്ടിയുടെ സാമൂദായിക സഹവര്ത്വത്തിന്റെ ഭാഗമായാണ്. കേരളത്തില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന ചിന്തയുമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
