എൻഎസ്എസ് -എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ലെന്ന് മുൻ പ്രതിപക്ഷ നേതാവും സമുന്നത കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് വി ഡി സതീശനെ അവർ എതിർക്കുന്നത് അവരോട് ചോദിക്കണം. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ ഇപ്പോൾ മുന്നിലുള്ളത്. കോൺഗ്രസ് എന്നും മതേതര നിലപാടുകളുമായാണ് മുന്നോട്ടുപോയിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .

മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമത്തെ ജനം തിരിച്ചറിയും. അതേസമയം പ്രസ്താവന വളച്ചൊടിച്ചുെന്നും പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. തൻ്റെ വാക്കുകൾ തെറ്റിദ്ധരിപ്പിച്ചെന്നും വിശദീകരിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി.
