നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

പോലീസ്, ആർ.ഡി.ഒ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ ക്രമസമാധാനം, പ്രശ്നബാധിത മേഖലകൾ, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങൾ, മുൻകരുതൽ നടപടികൾ, ആയുധങ്ങൾ സറണ്ടർ ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പരമാവധി വേഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
