പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കു പകരം ആർ ? ബാബു ജോസഫിനു വീണ്ടും സീറ്റ് കിട്ടുമോ ?

പെരുമ്പാവൂർ നിയമസഭ മണ്ഡലം സീറ്റിൽ യുഡിഎഫ് ,എൽഡിഎഫ് കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർത്ഥികളെ ഇക്കുറി മാറ്റും .കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ് ഇടതു മുന്നണി പെരുമ്പാവൂർ നൽകിയത് .ബാബു ജോസഫ് ആയിരുന്നു ഇടതു സ്ഥാനാർഥി കോൺഗ്രസിലെ എൽദോസ് കുന്നപ്പിള്ളിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.ബിജെപി സ്ഥാനാർഥി സിന്ധുമോളും .എൽദോസ് കുന്നപ്പിള്ളി വീണ്ടും വിജയിച്ചു .

2016 ലാണ് സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ സാജു പോളിനെ പരാജയപ്പെടുത്തി എൽദോസ് കുന്നപ്പിള്ളി ആദ്യമായി നിയമസഭയിലെത്തിയത്.2021 ൽ ബാബു ജോസഫിനെയാണ് എൽദോസ് തോൽപ്പിച്ചത്.കമ്യുണിസ്റ്റ് പാർട്ടിയെയും കോൺഗ്രസിനെയും മാറിമാറി വിജയിപ്പിച്ച മണ്ഡലമാണ് പെരുമ്പാവൂർ.

സാജു പോൾ മൂന്നു വട്ടവും യുഡിഎഫ് കൺവീനറും കോൺഗ്രസ് നേതാവുമായിരുന്ന പി പി തങ്കച്ചൻ നാലു വട്ടവും സിപിഎമ്മിലെ പി ആർ ശിവൻ രണ്ടു വട്ടവും സിപിഎമ്മിലെ തന്നെ പി ഗോവിന്ദപിള്ള മൂന്നു വട്ടവും പെരുമ്പാവൂരിൽ നിന്നും ജയിച്ചിട്ടുണ്ട്.എൽദോസ് കുന്നപ്പിള്ളി രണ്ടു വട്ടവും.

2026 ൽ നടക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പിള്ളിക്ക് കോൺഗ്രസ് പാർട്ടി സീറ്റ് നൽകില്ലെന്നാണ് പറയപ്പെടുന്നത്.ലൈംഗിക ആരോപണം നേരിട്ട വ്യക്തിയാണ് ഇദ്ദേഹം.

കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നും ഈ സീറ്റ് ഏറ്റെടുത്ത് സിപിഎം പെരുമ്പാവൂരിൽ മത്സരിക്കുമെന്നാണ് അഭ്യൂഹം.ബിജെപിയുടെ സിന്ധുമോൾക്കു പകരം പുതിയ സ്ഥാനാർത്ഥിയെ ബിജെപി കണ്ടെത്തും .

അതേസമയം പെരുമ്പാവൂർ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണെന്ന പ്രതീക്ഷയിൽ കഴിഞ്ഞ തവണ തോറ്റ ബാബു ജോസഫ് മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.കഴിഞ്ഞ തവണ 2899 വോട്ടുകളുടെ നേരിയ വ്യത്യാസത്തിലാണ് ബാബു ജോസഫ് തോറ്റത്.അതിനാൽ ഇക്കുറി ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബാബു ജോസഫ് പെരുമ്പാവൂരിൽ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.കഴിഞ്ഞ തവണ എൽഡിഎഫ് തരംഗം ഉണ്ടായിട്ടും ബാബു ജോസഫിനു കഴിയാത്തതാണ് പെരുമ്പാവൂർ സീറ്റ് സിപിഎം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നത്.