ഇൻഷുറൻസിന്റെ പേരിൽ ബാങ്ക് അനധികൃതമായി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം കുറവ് ചെയ്യുന്നുണ്ടോ?

ഇൻഷുറൻസ് പോളിസിയെകുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അക്കൗണ്ട് ഹോൾഡറെ അറിയിക്കാതെ, അയാളുടെ അക്കൗണ്ടിൽ നിന്ന് പണം കുറവ് ചെയ്യുന്നത് ബാങ്കിന്റെ സർവീസിൽ വരുന്ന അപാകതയായി കണക്കാക്കപ്പെടും . ഇത്തരം ഒരു കാര്യത്തിൽ ഉപഭോക്താവ് തർക്കം ഉന്നയിച്ചാല്‍, അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് പോളിസി ബാങ്ക് എടുത്തു കൊടുത്തതെന്ന് തെളിയിക്കേണ്ടി വരും. ബാങ്ക് ഏകപക്ഷീയമായി നടപ്പിലാക്കുന്ന ഇൻഷുറൻസ് സ്കീമുകൾ അക്കൗണ്ട് ഹോൾഡേഴ്സിനു മേൽ അടിച്ചേൽപ്പിക്കുന്നത് ഉപഭോക്ത വിരുദ്ധമായ നടപടിയാണ്.

ഉപഭോക്താവ് അറിയാതെ ബാങ്ക് അക്കൗണ്ട് ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടുത്തുകയും, ഇൻഷുറൻസ് പോളിസി പോലും നൽകാതിരിക്കുകയും അക്കൗണ്ടിൽ നിന്ന് പണം കുറവ് ചെയ്യുകയും ചെയ്യുമ്പോൾ ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപഭോക്താവിന്റെ സർവീസ് പ്രൊവൈഡർ ബാങ്ക് ആണ്. ഇൻഷുറൻസ് കമ്പനി അല്ല. ബാങ്ക് ഏകപക്ഷീയമായി അക്കൗണ്ടിൽനിന്ന് വർഷംതോറും കുറവു ചെയ്തത് അക്കൗണ്ട് ഓർഡർ ചോദ്യം ചെയ്തില്ലെങ്കിൽ പോലും, ബാങ്കിന് ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കുവാൻ സാധിക്കില്ല.

ദേശീയ ഉപഭോക്ത കമ്മീഷന്റെ 2/5/2025 ലെ പ്രസക്തമായ ഉത്തരവിന്റെ ഒരു ഭാഗമാണ് മുകളിൽ നൽകിയിരിക്കുന്നത്.

ഗ്രൂപ്പ് ആക്‌സിഡന്റ് ഇൻഷുറൻസ് സ്കീമുകളും, ഹൗസിംഗ് ലോൺ എടുക്കുമ്പോൾ ചേരുന്ന ഇൻഷുറൻസ് പരിരക്ഷകളുടെയും രേഖകൾ കൃത്യമായി ബാങ്ക് ഉപഭോക്താവിനെ കൃത്യമായി ഏൽപ്പിക്കാറില്ല. ചില എടിഎം കാർഡുകൾ എടുക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയും ബാങ്ക് ഉപഭോക്താവിനെ അറിയിക്കാറില്ല. ഇൻഷുറൻസ് ക്ലെയിമുമായി വോക്താവ് മുന്നോട്ടു വരുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മുടന്തൻ ന്യായം പറഞ്ഞ് ഒഴിവാകുവാനായിരിക്കും ബാങ്ക് ശ്രമിക്കുക. ഇത്തരം നടപടികൾ ഉപഭോക്ത വിരുദ്ധമാണ്. നഷ്ടപരിഹാരത്തിനായി ഉപഭോക്താക്കൾക്ക് ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്.

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075