2026 ൽ എന്ത് സംഭവിക്കും ? പ്രവചനങ്ങൾ .മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമോ ?കേരളത്തിൽ ഭരണ മാറ്റം

ലോക ജനത 2026-ലേക്ക് പ്രവേശിക്കുമ്പോൾ ആഗോളതലത്തിൽ പ്രശസ്തരായ പ്രവാചകരുടെ പ്രവചനങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്

ബൾഗേറിയയിലെ അന്ധ പ്രവാചകയായിരുന്ന ബാബ വംഗ, ഫ്രഞ്ച് ജ്യോതിഷിയായിരുന്ന നോസ്ട്രഡാമസ്, ‘ആധുനിക നോസ്ട്രഡാമസ്’ എന്നറിയപ്പെടുന്ന ബ്രസീലിലെ അതോസ് സലോമി എന്നിവരാണ് 2026-ൽ എന്ത് സംഭവിക്കും എന്നതിനെ സംബന്ധിച്ച് പ്രധാനമായും പ്രവചനങ്ങൾ നടത്തിയവർ .ഇവരുടെ പ്രവചനങ്ങൾ പ്രകാരം 2026 ഏറെ ഭീതിപ്പെടുത്തുന്നതും എന്നാൽ ജിജ്ഞാസ ഉണർത്തുന്നതുമാണ്. മനുഷ്യരാശിയുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന നിർണായക സംഭവങ്ങൾ ഈ വർഷം ഉണ്ടാകുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബാബ വംഗയുടെ പ്രവചനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ വര്ഷം ഉണ്ടായേക്കാവുന്ന ആഗോള സംഘർഷമാണ്. കിഴക്കൻ രാജ്യങ്ങളിൽ ആരംഭിക്കുന്ന രാഷ്ട്രീയ അസ്ഥിരത ഒരു വലിയ ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് ഇവർ പ്രവചിച്ചിട്ടുണ്ട്.ഈ സംഘർഷം യൂറോപ്പിനെ വലിയ രീതിയിൽ ബാധിക്കുമെന്നും പാശ്ചാത്യ രാജ്യങ്ങളിൽ വൻ നാശനഷ്ടങ്ങൾ വരുത്തുമെന്നും ബാബ വംഗയുടെ വരികളിൽ സൂചനയുണ്ട്.അതിൽ നിന്നും 2026 ൽ ലോകമഹായുദ്ധം നടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അവരുടെ മറ്റൊരു കൗതുകകരമായ പ്രവചനം 2026 നവംബറിൽ അന്യഗ്രഹ ജീവികളുമായി മനുഷ്യർ ആദ്യമായി സമ്പർക്കം പുലർത്തും എന്നുള്ളതാണ്. ഇതോടൊപ്പം ഭൂമിയുടെ ആവാസവ്യവസ്ഥയിൽ 7 മുതൽ 8 ശതമാനം വരെ മാറ്റമുണ്ടാക്കുന്ന വലിയ പ്രകൃതി ദുരന്തങ്ങളും പ്രവചിക്കുന്നു.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസിൻ്റെ വരികളും 2026-നെ കുറിച്ച് സമാനമായ സൂചനകളാണ് നൽകുന്നത്. 2026 മധ്യത്തോടെ ഒരു വിനാശകരമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന് അദ്ദേഹത്തിന്റെ ശ്ലോകങ്ങൾ വ്യാഖ്യാനിക്കുന്നവർ കരുതുന്നു.

ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന ഈ യുദ്ധത്തിൽ ലോകശക്തികൾ നേരിട്ട് ഏറ്റുമുട്ടും. “രാത്രിയെ ഇരുട്ടാക്കി എത്തുന്ന വലിയ തേനീച്ചക്കൂട്ടം” എന്ന അദ്ദേഹത്തിന്‍റെ പരാമർശം വലിയ ഡ്രോൺ ആക്രമണങ്ങളെയോ അല്ലെങ്കിൽ ബഹിരാകാശത്തു നിന്നുള്ള വിപത്തുകളെയോ സൂചിപ്പിക്കുന്നു എന്നാണ് പല വിദഗ്ധരും കരുതുന്നത്.

കടലിൽ ഉണ്ടാകുന്ന വലിയൊരു അപകടം അല്ലെങ്കിൽ നാവിക യുദ്ധം ലോക രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റുമെന്നും നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിലെ ടിസിനോ നഗരത്തിൽ രക്തപ്പുഴ ഒഴുകുമെന്ന പ്രവചനം യൂറോപ്പിലെ സംഘർഷങ്ങളെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, വൻശക്തിയായ ഒരു നേതാവിന്‍റെ അപ്രതീക്ഷിത അന്ത്യവും ഈ വർഷം ഉണ്ടായേക്കാമെന്ന് കരുതപ്പെടുന്നു.

ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതോസ് സലോമിയുടെ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമായ അടിത്തറയുള്ളവയാണ്. 2026-ൽ സംഭവിക്കാനിരിക്കുന്ന ശക്തമായ സോളാർ കൊടുങ്കാറ്റുകളെ കുറിച്ച് അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.അതോസ് സലോമി (Athos Salomé) ബ്രസീലിൽ നിന്നുള്ള ഒരു സ്വയം പ്രഖ്യാപിത മാനസിക വിദഗ്ദ്ധനും (psychic) ഇൻഫ്ലുവൻസറുമാണ്, അദ്ദേഹത്തെ ‘ജീവിക്കുന്ന നോസ്ട്രഡാമസ്’ എന്ന് വിളിക്കുന്നു. കോവിഡ്-19, എലിസബത്ത് രാജ്ഞിയുടെ മരണം, ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയത് പോലുള്ള പ്രധാന ലോക സംഭവങ്ങൾ പ്രവചിച്ചതായി അവകാശപ്പെടുന്ന ഇദ്ദേഹം, ന്യൂമറോളജി, പാരപ്സിക്യോളജി എന്നിവ ഉപയോഗിച്ച് ഭാവി പ്രവചിക്കുന്നു.

ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെയും വൈദ്യുതി വിതരണത്തെയും പൂർണ്ണമായും തകർക്കുമെന്നാണ് അതോസ് സലോമിയുടെ മുന്നറിയിപ്പ്. ആർട്ടിക് മേഖലയിൽ നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ 2026-ൽ സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് മഞ്ഞ് ഉരുകുന്നത് ഈ തർക്കത്തിന് ആക്കം കൂട്ടും. ആഫ്രിക്കയിലെ സാഹേൽ മേഖലയിൽ പുതിയൊരു വലിയ യുദ്ധം തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ നിർണായകമായ ആരോഗ്യപ്രശ്നങ്ങളും മാറ്റങ്ങളും സലോമിയുടെ പ്രവചനങ്ങളുടെ ഭാഗമാണ്. പഴയ ശത്രുതകൾ വെടിഞ്ഞ് രാജകുടുംബത്തിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാകാൻ പുതിയ തലമുറ കാരണമാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഈ മൂന്ന് പ്രവാചകരും ഒരേപോലെ പറയുന്ന ഒരു കാര്യം 2026 എന്നത് മനുഷ്യചരിത്രത്തിലെ മാറ്റത്തിന്‍റെ വർഷമായിരിക്കും എന്നതാണ്. യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയ്ക്കൊപ്പം തന്നെ മനുഷ്യർ പുതിയ സാങ്കേതിക വിദ്യകളിലേക്കും അന്യഗ്രഹ രഹസ്യങ്ങളിലേക്കും വാതിൽ തുറക്കുന്ന വർഷം കൂടിയായിരിക്കും ഇത്.

കേരളത്തിൽ പല പ്രവചനങ്ങളും നടത്തിയ കലിയുഗ ജ്യോതിഷം സന്തോഷ് നായർ 2026 ൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.