മുഴുവൻ ക്ലെയിം പ്രക്രിയയിലും പ്രധാനപ്പെട്ടതും, എന്നാൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതുമായ രേഖയാണ് ആദ്യ കൺസൾട്ടേഷൻ പേപ്പർ.ഈ രേഖയിൽ രോഗ ലക്ഷണങ്ങൾ, അവയുടെ ദൈർഘ്യം, പ്രാഥമിക രോഗനിർണയം, മുൻ മെഡിക്കൽ ചരിത്രം, മുൻപുണ്ടായ പരിശോധനകൾ, ആശുപത്രിവാസം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഇൻഷുറൻസ് കമ്പനികൾ ഇതിനെ അടിസ്ഥാനമാക്കിക്കൊണ്ടാണ് രോഗലക്ഷണങ്ങൾ യഥാർത്ഥത്തിൽ തുടങ്ങിയത് എപ്പോൾ? (waiting period / pre-existing disease )
ആശുപത്രിവാസം ആവശ്യമായതാണോ?മുൻകാല രോഗങ്ങൾ മറച്ചുവച്ചിട്ടുണ്ടോ? എന്നിവയെക്കുറിച്ച് തീരുമാനത്തിലെത്തുന്നത്.ചെറിയ പിശകുകൾ പോലും — തെറ്റായ രോഗ ലക്ഷണങ്ങളുടെ ദൈർഘ്യം, വ്യക്തതയില്ലാത്ത കൈയെഴുത്ത്, ഡയബെറ്റീസ്/ബിപി പോലുള്ള രോഗങ്ങൾ casually ആയി രേഖപ്പെടുത്തൽ, തീയതികളിലെ പൊരുത്തക്കേട്, ആശുപത്രിവാസത്തിനുള്ള കാരണം എഴുതാതിരിക്കുക — എന്നിവ ക്ലെയിം വൈകിപ്പിക്കാനും കുറയ്ക്കാനും അല്ലെങ്കിൽ നിരസിക്കാനും കാരണമാക്കുന്നുണ്ട്.നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം തുടങ്ങുന്നത് ആശുപത്രിയിൽ പ്രവേശിക്കുന്ന സമയത്തല്ല —മറിച്ച് ഡോക്ടറെ ആദ്യമായി കാണുന്ന ദിവസം മുതലാണ്
നിങ്ങൾ ചെയ്യേണ്ടത്…
1.രോഗ ലക്ഷണങ്ങളുടെ ദൈർഘ്യം കൃത്യമായിതന്നെ നിങ്ങളുടെ ഡോക്ടറെ അറിയിക്കുക…നിങ്ങളുടെ തെറ്റായ അനുമാനങ്ങളും രോഗ നിർണയങ്ങളും ഡോക്ടർ രേഖപ്പെടുത്തിയാൽ ഭാവിയിൽ ക്ലെയിം കിട്ടില്ല.

- ഡോക്ടറുടെ തെറ്റായ അനുമാനങ്ങൾ ഉടൻ തിരുത്തുക…അതിൽ തെറ്റില്ല.
- ഇൻഷുറൻസ് ഉള്ള കാര്യം ഡോക്ടറെ അറിയിക്കണം. ഡോക്ടർക്ക് നിങ്ങളെ തുടക്കത്തിൽ തന്നെ സഹായിക്കുവാൻ സാധിക്കും .
4.വ്യക്തമായ അല്ലെങ്കിൽ പ്രിന്റ് ചെയ്ത കുറിപ്പടി ആവശ്യപ്പെടുക.
- പരിശോധനകൾ/ആശുപത്രിവാസം എന്തുകൊണ്ടാണ് ആവശ്യമായി വന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ആദ്യ കൺസൾട്ടേഷൻ പേപ്പറിന്റെ ഫോട്ടോ എപ്പോഴും സൂക്ഷിക്കുക.
ശ്രദ്ധിക്കുക…നല്ല കമ്പനികൾ
ക്ലെയിമുകൾ വെറുതെ നിരസിക്കില്ല… മെഡിക്കൽ രേഖകളിലെ വൈരുദ്ധ്യങ്ങൾ കൊണ്ടാണ് കൂടുതലും നിരസിക്കപ്പെടുന്നത്. ആദ്യ കൺസൾട്ടേഷൻ പേപ്പർ ശരിയായി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ക്ലെയിം ഇതിനകം തന്നെ ഏറെ സുരക്ഷിതമാണ്. ഇത് ഒരു സാധാരണ മെഡിക്കൽ രേഖ അല്ല, പ്രധാനപ്പെട്ട സാമ്പത്തിക രേഖയായി കാണണം……
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075
