തീവണ്ടി യാത്ര നിരക്കുകൾ കൂട്ടി .വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ എക്സ്പ്രസ് വണ്ടികളുടെ ചുരുങ്ങിയ യാത്രാനിരക്ക് വര്‍ധിച്ചു. ജനറല്‍ കോച്ചുമുതല്‍ ഉയര്‍ന്ന ക്ലാസുകള്‍ക്കാണ് അഞ്ചു രൂപ ചുരുങ്ങിയ വര്‍ധന ഉണ്ടായിട്ടുള്ളത്. 50 കിലോമീറ്റര്‍ ദൂരം വരുന്ന യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്ക് 30 രൂപയില്‍ നിന്ന് 35 ആയി ഉയര്‍ന്നത്. സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ ചുരുങ്ങിയ നിരക്ക് 45 രൂപ എന്നത് 50 രൂപയായി.

കിലോമീറ്ററിന് രണ്ടു പൈസ നിരക്കിലാണ് റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ജനറല്‍ക്ലാസില്‍ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസര്‍കോടുവരെ പോകാന്‍ 10 രൂപ അധികം നല്‍കണം. കോട്ടയം വഴിയാണെങ്കില്‍ 15 രൂപ അധികം നല്‍കണം. സ്ലീപ്പര്‍, എസി, ചെയര്‍കാര്‍, എക്സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിവയ്ക്കും ആനുപാതികമായ നിരക്ക് വര്‍ധനയുണ്ട്.
