ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വരുന്ന തദ്ദേശതിരഞ്ഞെടുപ്പുകളിലടക്കം സഹകരിക്കുമെന്ന് മുസ്ലിം ലീഗ്. ബിജെപി അടക്കമുള്ള ഫാസിസ്റ്റ് സംഘടനകളെ എതിര്‍ത്തുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാകുന്നതെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു .

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കാന്‍ ഇന്ത്യാ മുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യത്താകമാനം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. അത്തരത്തിൽ നീക്കുപോക്കുകളും ധാരണകളും കഴിഞ്ഞകാലത്തേതുപോലെ തന്നെ ഇത്തവണയും പ്രാദേശിക തലത്തില്‍ ഉണ്ടാകുമെന്ന് പിഎംഎ സലാം മനോരമ ന്യൂസിനോട് പറഞ്ഞു.

ബിജെപി അടക്കമുള്ള ഫാസിസ്റ്റ് സംഘടനകളെ എതിര്‍ത്തുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാകുന്നതെന്നും സലാം പറയുന്നു. അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ സഹായിച്ചിട്ടുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും സഹായിക്കും.

