നേപ്പാളിൽ അടുത്തിടെ നടന്ന ‘ജെൻ സി’ (Gen Z) പ്രക്ഷോഭത്തിന്റെ മറവിൽ ആയുധശേഖരണത്തിന് ശ്രമം നടന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും എത്തിക്കാൻ സാമൂഹിക മാധ്യമമായ ഡിസ്കോർഡ് പ്ലാറ്റ്ഫോം വഴി നിർദേശം ചെയ്തതിൻ്റെ ചാറ്റുകൾ കാഠ്മണ്ഡു പോസ്റ്റ് പുറത്തുവിട്ടു.

നേപ്പാളിൽ പ്രസിദ്ധീകരിക്കുന്ന ഒരു പ്രധാന ദിനപത്രമാണ് കാഠ് മണ്ടു പോസ്റ്റ്. 1993 ഫെബ്രുവരിയിൽ ശ്യാം ഗോയങ്ക സ്ഥാപിച്ച ഇത് രാജ്യത്തെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രങ്ങളിലൊന്നാണ്. നേപ്പാളിലെ ഏറ്റവും വലിയ വിൽപന പത്രമായ നേപ്പാളി ഭാഷയിലുള്ള കാന്തിപ്പൂരിന്റെ പ്രസാധകരായ കാന്തിപൂർ പബ്ലിക്കേഷൻസാണ് പത്രം പ്രസിദ്ധീകരിക്കുന്നത്.

‘ജെൻ സി’ (Gen Z പ്രതിഷേധക്കാർ തങ്ങളുടെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചത് ഓൺലൈൻ ഗെയ്മർമാർക്കിടയിൽ പ്രചാരത്തിലുള്ള യു.എസ് ആസ്ഥാനമായ ഡിസ്കോർഡ് പ്ലാറ്റ്ഫോമാണ്. ‘അഴിമതിക്കെതിരേ യുവത’, ‘യുവ ഹബ്’ എന്നീ പേരുകളിലുള്ള ഡിസ്കോർഡ് സെർവറുകളായിരുന്നു പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പ്രക്ഷോഭ സ്ഥലം, സമയം, തന്ത്രം എന്നിവ കൃത്യമായി ആസൂത്രണം ചെയ്യാൻ ഈ പ്ലാറ്റ്ഫോം സഹായകമായി.

പുറത്തുവന്ന ചാറ്റ് വിവരങ്ങൾ പ്രകാരം, ‘ഗ്രീനിഷ്’ (Greenishhhhhh) എന്ന ഡിസ്കോർഡ് അക്കൗണ്ടിൽ നിന്നാണ് ആയുധശേഖരണത്തിന് ആഹ്വാനം ഉയർന്നത്. സെപ്റ്റംബർ 8 രാത്രി 11.49-ന് ഗ്രീനിഷ് എന്ന അക്കൗണ്ടിൽ നിന്നും തോക്കുകൾ വേണം എന്ന സന്ദേശം വന്നു. 11.51-ന്

