ഇന്ത്യയുടെ 52 -ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായുടെ പിൻഗാമി ജസ്റ്റിസ് സൂര്യകാന്ത് .\അഞ്ച് മാസമാണ് ജസ്റ്റിസ് ബി ആർ ഗവായ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചത് . അദ്ദേഹത്തിന്റെ പിൻഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് നവംബർ 23 ന് വിരമിക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

തന്റെ പിൻഗാമിയെ ശുപാർശ ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നാളെയോടെ നിലവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്ക് സർക്കാരിൽ നിന്ന് കത്ത് നൽകുമെന്നാണ് ന്യൂസ് ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തത് .2025 നവംബർ 23 ന് വിരമിക്കുന്നത് വരെ ജസ്റ്റിസ് ഗവായി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും.

കേന്ദ്ര നിയമമന്ത്രി, ഉചിതമായ സമയത്ത്, തന്റെ പിൻഗാമിയെ നിയമിക്കുന്നതിന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോട് ശുപാർശ തേടും.

