കൊച്ചി സിറ്റിയിൽ പരിശോധനകൾ ശക്തമാക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ൻ്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ (18.10.2025 ) കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ, മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ 31 കേസുകളും, മദ്യപിച്ചു വാഹനം ഓടിച്ചതിന് 152 കേസുകളും, Abkari ആക്ട് പ്രകാരം 26 കേസുകളും, രജിസ്റ്റർ ചെയ്ത് 229 പേർക്കെതിരെ നടപടി സ്വീകരിച്ചു .

വരും ദിവസങ്ങളിലും ഇത്തരം ശക്തമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
