കേരളത്തില്‍ ഹിന്ദു ജനസംഖ്യ വർധനവിന് ആഹ്വാനം ചെയ്ത് സ്വാമി ചിദാനന്ദപുരി. ഹിന്ദുക്കൾക്ക് മൂന്നിൽ കുറയാതെ കുട്ടികൾ വേണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

നാല് കുട്ടികൾ ഉണ്ടായാൽ അതിൽ ഒരു കുട്ടിയെ സന്യാസിയാക്കണമെന്നും കുളത്തൂർ അദ്വൈതാശ്രമം മഠാധിപതിയായ ചിദാനന്ദപുരി പറഞ്ഞു.

കേണൽ ഗദ്ദാഫി പറഞ്ഞത് മുസ്ലിങ്ങൾ ജനസംഖ്യ കൊണ്ട് ലോകത്തെ കീഴടക്കും എന്നാണ്. ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ 24.6 ശതമാനം കൂടി. എന്നാൽ ഹിന്ദു ജനസംഖ്യ 4.5 കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു താല്പര്യത്തെ സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നും ആഹ്വാനം. കോട്ടയത്ത് നടന്ന സ്വാമിമാരുടെ യാത്രയിലാണ് ചിദാനന്ദപുരിയുടെ പ്രസ്താവന.
