യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഒ.ജെ.ജനീഷ് ;ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്.

ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിമാരായും തീരുമാനിച്ചു.

ഒ.ജെ.ജനീഷ്,ബിനു ചുള്ളിയിൽ,കെ.എം അഭിജിത്ത്,അബിൻ വർക്കി എന്നിവർ

അപമര്യാദയായി പെരുമാറിയെന്നതടക്കം വിവിധ സ്ത്രീകളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ 51 ദിവസം മുമ്പ് രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഒ.ജെ.ജനീഷ്

2023 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ഒ ജെ ജനീഷ്. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നത്.