ഹമാസ് തടവിൽ കഴിഞ്ഞിരുന്ന 20 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

രണ്ട് വർഷത്തിലേറെയായി ഹമാസ് തടവിൽ കഴിഞ്ഞിരുന്ന 20 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “അചഞ്ചലമായ” സമാധാന ശ്രമങ്ങളെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ “ശക്തമായ ദൃഢനിശ്ചയത്തെയും” മോദി പ്രശംസിക്കുകയും ചെയ്തു.

“രണ്ട് വർഷത്തിലേറെ തടവിലായിരുന്ന എല്ലാ ബന്ദികളെയും മോചിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയവും പ്രശംസ അർഹിക്കുന്നു. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.