ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന് അംഗീകാരമായി. ഈജിപ്തിലെ കെയ്റോയില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്.തുടർന്ന് യുദ്ധത്തിൽ തകർന്ന ഗാസയിലെ പലസ്തീനികൾ വെടിനിർത്തൽ വാർത്ത ആഘോഷിക്കുകയാണ് . ടെൽ അവീവിലും സന്തോഷം അണപൊട്ടിയൊഴുകുകയാണ് .ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് തെൽ അവീവ്.കൊച്ചിയിൽ ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്ന പരിപാടി നടന്നിരുന്നു.അതാണോ പെട്ടെന്ന് ഇസ്രായേൽ കരാറിലൊപ്പിട്ടത് .

.ഹമാസ് തടവിലുള്ള ബന്ദികളെയും ഇസ്രായേല്‍ ജയിലുകളിലുള്ള പലസ്തീന് തടവുകാരെയും 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറും. ഇസ്രായേല്‍ സൈന്യം നിശ്ചയിച്ച സ്ഥലത്തേക്ക് പിന്മാറും.

തിങ്കളാഴ്ചയോടെ എല്ലാ ബന്ദികളെയും തിരികെയെത്തിക്കാനാവുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ഒരു ‘മഹത്തായ ദിവസം’ ആണെന്ന് ട്രംപും, ബന്ദികള്‍ ഉടന്‍ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവും പ്രതികരിച്ചു. യു.എസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ ശ്രമങ്ങളെ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സ്വാഗതം ചെയ്യുകയും സമ്പൂര്‍ണ്ണമായൊരു വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും ഗാസയുടെ ഭാവി ഭരണം, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല. ഹമാസ് പൂര്‍ണ്ണമായി നിരായുധീകരിക്കപ്പെടുക, ഇസ്രായേല്‍ പൂര്‍ണ്ണമായി പിന്മാറുക തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്നതിനാല്‍ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങള്‍ നിലനില്ക്കുന്നു.കഴിഞ്ഞ ദിവസം ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്ന പരിപാടി നടന്നിരുന്നു.അതുകൊണ്ടാണോ വെട്ടി നിർത്തൽ കരാർ ഉടനെ ഉണ്ടായത്.എന്തായാലും മലയാളികളായ സംഘാടകർക്കും അഭിമാനിക്കാം വകയുണ്ട്.
