അസാപ് കേരളയും ഇറാം ടെക്നോളജീസും ചേർന്ന് വനിതകൾക്ക് വാഹന വിപണന രംഗത്ത് തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നതിനായി ‘നാരിചക്ര’ എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നു . സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞ ഈ മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
രണ്ട് മാസം നീണ്ടുനിൽക്കുന്ന പരിശീലനം കുന്നംകുളം അസാപ് സ്കിൽ പാർക്കിൽ നടക്കും .

ഓൺ-ദി-ജോബ് ട്രെയിനിംഗ് (OJT) ഉൾപ്പെടുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഡീലർ ഔട്ട്ലെറ്റുകളിൽ സ്ഥിരംതൊഴിൽ ലഭ്യമാകും .
18 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളായ വനിതകൾക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും, അതേ പ്രായപരിധിയിലുള്ള മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽ ഡിപ്ലോമ ഉള്ളവർക്ക് സർവീസ് അഡ്വൈസർ സ്ഥാനത്തേക്കും അപേക്ഷിക്കാം.

അപേക്ഷകർ https://forms.gle/JA1eAj6zPpfQWK6i6 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം .
ഫോൺ : 9495999667 ,9895967998