കൊച്ചി : നിലമ്പൂർ എം എൽ എ ആയ പി വി അൻവർ ഇടതുമുന്നണി വിട്ടു. രണ്ടു മുന്നണിയുടെ ഭാഗങ്ങളിലും അല്ലാതെ നിയമസഭയിൽ സീറ്റ് അനുവദിക്കണം എന്ന് നിയമസഭ സ്‌പീക്കറുടെ ആവശ്യപ്പെടും.
മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചത്, താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആയിരുന്നില്ല , അവർ പിന്തുണ നൽകുന്ന സ്വതന്ത്ര സ്ഥാനാർഥി ആയാണ് മത്സരിച്ചത്. ജനങ്ങളാണ് എം എൽ എ ആയി തെരഞ്ഞെടുത്തത് അതിനാൽ രാജി വെക്കേണ്ട ആവശ്യമില്ല എന്നും പി വി അൻവർ പറഞ്ഞു