നെടുമ്പാശ്ശേരിയിൽ ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.

അബ്ദുൾ ജലീലിൽ നിന്നും ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഫാഷൻ ഡിസൈനറാണ് അബ്ദുൾ ജലീൽ. ബാങ്കോക്കിൽ നിന്നാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോർട്ട്.

നെടുമ്പാശ്ശേരിയിൽ ഒരു മാസം മുമ്പ് ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്നും നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഇരിങ്ങാലക്കുട കരുവന്നൂർ ചിറയത്ത് സെബിയാണ് പിടിയിലായത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ സ്‌നാക്‌സ് പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്.