പാക് ക്രിക്കറ്റ് താരമായ ഷോയ്ബ് മാലിക് വീണ്ടും വാർത്തകളിൽ നിറയുന്നു .നാലാം വിവാഹത്തിലേക്കോ

ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുടെ മുൻ ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ 41 കാരനായ ഷോയ്ബ് മാലിക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ടിട്ടല്ല.

ഇത്തവണ മൂന്നാം ഭാര്യയിൽ നിന്നുള്ള വേർപിരിയലിന്റെ പേരിലാണ്. 2024 ൽ മൂന്നാമത് വിവാഹം ചെയ്‌തത്‌ സന ജാവേദുമായാണ് . അവരെ വിവാഹം കഴിച്ച മാലിക് ഇപ്പോൾ അവരുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് പാകിസ്ഥാൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.ഇനി നാലാം വിവാഹം എപ്പോൾ ? ഇസ്ലാമിക നിയമ പ്രകാരം നാലു വിവാഹങ്ങൾ കഴിക്കാം .അതിനാൽ ഷോയ്ബ് മാലിക് നാലാമത് വിവാഹം കഴിക്കാൻ സാധ്യതയുണ്ട്.

2010 ൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക് വിവാഹം കഴിച്ചത്. എട്ടു വർഷത്തിനുശേഷംഅവർക്ക് കുഞ്ഞു ജനിച്ചു .പിന്നീട് അവർ തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി.

2024 ജനുവരിയിൽ കറാച്ചിയിലെ വീട്ടിൽ നടന്ന ഒരു സ്വകാര്യ നിക്കാഹ് ചടങ്ങിൽ പാക്കിസ്ഥാൻ ടിവി നടി സന ജാവേദിനെ ഷോയിബ് വിവാഹം കഴിച്ചു .