‘ലാൽ സലാം’ പരിപാടിയിൽ മോഹൻ ലാൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കാൻ സാധ്യത .

മലയാളത്തിലെ മഹാനടനായ മോഹൻലാലിനു ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല.എന്നാൽ അദ്ദേഹത്തെ മുന്നിൽ നിർത്തി മുതലെടുപ്പ് നടത്താനാണ് സംസ്ഥാന ഇടതു സർക്കാർ ശ്രമിക്കുന്നത്.

ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തിയത് . സർക്കാർ മോഹൻലാലിന് നൽകുന്ന സ്വീകരണ ചടങ്ങിന് ‘ലാൽ സലാം’ എന്ന് പേര് നൽകിയതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വാസ്തവത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരാണ് സിനിമ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ബഹുമതി ലാലിന് ലഭിക്കാൻ നിമിത്തമായത്.രാഷ്ട്രപതിയിൽ നിന്നും അദ്ദേഹം ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനാണ് നന്ദി രേഖപ്പെടുത്തിയത്.അല്ലാതെ സംസ്ഥാന സർക്കാറിനായിരുന്നില്ല .

‘ലാൽ സലാം’ എന്നതിന് ‘ലാലിന് സലാം’ എന്നാണ് അർത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാൻ്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് . ‘ലാൽ സലാം’ എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ഹിന്ദി വാക്കാണെങ്കിലും ഇതിന് ചുവന്ന വന്ദനം അഥവാ ചുവപ്പൻ അഭിവാദ്യം (ഇംഗ്ലീഷിൽ റെഡ് സല്യൂട്ട്) എന്നാണ് യഥാർത്ഥ അർത്ഥം.‘ലാൽ സലാം’ പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും മോഹൻലാൽ പുകഴ്ത്തി സംസാരിക്കുമോ എന്ന ഭയം ചില സിപിഎം നേതാക്കൾക്കു ഇല്ലാതില്ല.

“ലാലിന് ചുവപ്പൻ അഭിവാദ്യം നേരുന്ന പാർട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സർക്കാരിനുള്ളത്,” ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.ലക്ഷക്കണക്കിനു തുക ചെലവഴിച്ചാണ് ‘ലാൽ സലാം’ പരിപാടി നടത്തുന്നത്.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വൻ തുക ചെലവഴിച്ച് ഈ പരിപാടി നടത്തുന്നതിൽ പലർക്കും അതൃപ്തിയുണ്ട്.തിരുവന്തപുരം നഗരത്തിലെ മതിലുകളിൽ സിനിമ പോസ്റ്റർ വലിപ്പത്തിൽ ലാൽസലാം പോസ്റ്ററുകൾ നിറഞ്ഞു കവിഞ്ഞു.