കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷൻ കേരള പോലീസിലേക്ക് 16 ഇലക്ട്രിക് സ്കൂട്ടറുകൾ നൽകി

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പോലീസ് സഹായം ലഭിക്കുന്നതിനും, പോലീസ് പെട്രോളിങ്ങിനും, ക്രമസമാധാന പ്രവർത്തനം മെച്ചപ്പെടുത്തതിലേക്കുമായി കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ ലിമിറ്റഡ് പതിനാറു ഇലക്ട്രിക് സ്കൂട്ടറുകൾ കേരള പോലീസിന് കൈമാറി.

വൈറ്റില പൊന്നുരുന്നിയിലുള്ള പലാൽ ഏയ്തെർ ഷോറൂമിൽ വെച്ച് ഇന്ന് (24.09.2024) വൈകുന്നേരം നാലുമണിക്ക് നടന്ന ചടങ്ങിൽ ബിവറേജ് കോർപ്പറേഷൻ എംഡി ശ്രീമതി ഹർഷിത അട്ടലൂരി IPS ഫ്ലാഗ് ഒാഫ് ചെയ്തു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാരി അശ്വതി ജിജി ഐപിഎസ്, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ക്രൈം & അഡ്മിൻ) വിനോദ് . അസി. കമ്മീഷണർമാരായ ശ്രീ.പി രാജു , അഷറഫ്.എഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.