അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയോട് ചേർന്നുള്ള മണപ്പാട്ടുചിറയിൽ ഒക്ടോബർ രണ്ടിന് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നു .

ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മെഗാ കാർണിവൽ നടക്കുന്ന മണപ്പാട്ടുചിറയിൽ ഉച്ചക്ക് 2.30 മുതലാണ് വള്ളംകളി മത്സരം നടക്കുക. പന്ത്രണ്ട് പേർ ചേർന്ന് തുഴയുന്ന എട്ട് ചെറുവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

മത്സരത്തിന് മുന്നോടിയായി ജലഘോഷയാത്ര ഉണ്ടാകും. ജനപങ്കാളിത്തത്തോടെ മത്സരം വിജയകരമാക്കുവാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ചെയർമാനായ റോജി എം. ജോൺ എം.എൽ.എ. പറഞ്ഞു.
