ലൈംഗികാതിക്രമ കേസില്‍ ആര്‍ജെഡി നേതാവും മുന്‍മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു. വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്.
കേസില്‍ നീല ലോഹിതദാസന്‍ നാടാരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. 1999ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അതിക്രമിച്ചു എന്നായിരുന്നു പരാതി.
എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്കാണ് ആദ്യം നീലലോഹിത ദാസന്‍ നാടാരെ ശിക്ഷിച്ചത്. പിന്നീട് മൂന്നുമാസത്തെ തടവുശിക്ഷയാക്കി ചുരുക്കി. ഇതിനെതിരെയാണ് നീല ലോഹിത ദാസന്‍ നാടാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ലൈംഗിക ആരോപണം വന്നതോടെ നീലലോഹിതദാസന്‍ നാടാർക്ക് 2011 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സീറ്റ് നിഷേധിച്ചിരുന്നു.വി എസ് അച്യുതാനന്ദനാണ് സീറ്റ് നിഷേധത്തിനു പിന്നിൽ പ്രവർത്തിച്ചത്.ഇതിനെ തുടർന്ന് നാടാർക്ക് പകരം ഭാര്യ ജമീല പ്രകാശം രാഷ്ട്രീയത്തിലിറങ്ങി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജമീല കോവളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2016-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും ജമീലക്ക് വിജയിക്കാൻ കഴിഞ്ഞില്ല.2021 ൽ നീലലോഹിതദാസന്‍ നാടാർ കോവളം സീറ്റിൽ മത്സരിച്ചെങ്കിലും എം വിൻസന്റിനോട് പരാജയപ്പെട്ടു .പിന്നീട് വിൻസന്റും ലൈംഗിക ആരോപണത്തിൽ പ്രതിയായി
കോടതി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടതോടെ ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണം ചർച്ചകൾ നടക്കുന്നുണ്ട്.
നാല് തവണ നിയമസഭാംഗം, മൂന്ന് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന ജനതാദൾ സെക്യുലർ നേതാവാണ് എ.നീലലോഹിതദാസൻ നാടാർ.( 28 ഓഗസ്റ്റ് 1947) 1996-2001-ലെ മൂന്നാം നായനാർ മന്ത്രിസഭയിൽ അംഗമായി 2000 വരെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന നീലൻ സ്ത്രീപീഡന വിവാദങ്ങളിൽ പെട്ടതോടെ രാഷ്ട്രീയമായി അസ്തമനം നേരിട്ടു.