വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടുപണി കോൺട്രാക്ട് കൊടുത്ത് പ്രശ്നത്തിലായ ഉപഭോക്താക്കൾ നിരവധിയാണ്. അവരുടെ അറിവിനു വേണ്ടി…..

1.നേരിട്ട് അറിയാവുന്ന കോൺട്രാക്ടർക്ക് മാത്രം വീടിന്റെ പണി കോൺട്രാക്ട് കൊടുക്കുക. കോൺട്രാക്ടറുമായുള്ള എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്നതായിരിക്കും നല്ലത്. പണി പൂർത്തീകരിക്കേണ്ട സമയം ഒരു പ്രധാന ഘടകമായതിനാൽ എന്ന് പണി തുടങ്ങുമെന്നും എന്ന് അവസാനിപ്പിക്കുമെന്നുള്ള വിവരണം ഉണ്ടായിരിക്കണം. കൃത്യസമയത്ത് പണി അവസാനിപ്പിച്ചില്ലെങ്കിൽ കോൺട്രാക്ടർ ഉടമയ്ക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വ്യവസ്ഥയും ഉണ്ടായിരിക്കണം. കരാറിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്ക് വഴി മാത്രം നൽകുക.

2.വീട്ടുടമയുടെയും കോൺട്രാക്ടറുടെയും പേര് വിവരങ്ങൾ വ്യക്തമായി എഴുതി ചേർത്തിരിക്കണം.

3.വീട് പണിതുയർത്തുവാൻ പോകുന്ന സ്ഥലത്തിന്റെ വിവരങ്ങൾ, വീടിന്റെ വിസ്തീർണ്ണം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഭാവിയിൽ വിസ്തീർണത്തേക്കാൾ കൂടുതൽ അളവിൽ പണിയണമെന്നുണ്ടെ ങ്കിൽ, രണ്ടാമതൊരു എഗ്രിമെന്റ് ഉണ്ടാക്കിയെടുക്കേണ്ടതാണ്.

  1. കരാറിൽ ഉൾപ്പെടുത്തേണ്ട പണികളെ കുറിച്ചും, ഉപയോഗിക്കേണ്ട സാധങ്ങളെക്കുറിച്ചും( ബ്രാൻഡ് നെയിം ഉൾപ്പടെ )വ്യക്തമായ വിവരണം കരാറിൽ തയ്യാറാക്കേണ്ടതുണ്ട്.. 5.വീടുപണിക്ക് വേണ്ട നിയമപരമായ അനുമതിപത്രങ്ങളും ലൈസൻസും കോൺട്രാക്ടറാണ് വാങ്ങേണ്ടതെങ്കിൽ അത് വ്യക്തമാക്കിയിരിക്കണം. കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും എഴുതി ചേർക്കേണ്ടതാണ്. ..

🔴കോൺട്രാക്ടർ സബ് കോൺട്രാക്ടറിനെ നിയമിക്കുന്നുണ്ടെങ്കിൽ…..

🔴വീടുപണിക്ക് വേണ്ട വെള്ളം,വൈദ്യുതി….

🔴തൊഴിലാളികൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ..

🔴Mode of Payment

🔴പണിക്ക് വേണ്ടി സൈറ്റിൽ എത്തിക്കുന്ന മെറ്റീരിയൽസിന്റെ ഗുണനിലവാരം…

🔴പണിസ്ഥലത്ത് ഉണ്ടായേക്കാവുന്ന അപകടം, മരണം….

🔴കോൺട്രാക്ടറുടെ അനാസ്ഥകൊണ്ട് പണി നിന്നു പോയാൽ….

🔴Force majure, provision…

🔴Provision for Arbitration…

🔴 Advance & Final Payment.

🔴അനുബന്ധ സൗകര്യങ്ങൾ

🔴Guarantee of work

🔴Termination of Contract

🔴സാക്ഷികൾ

ഒരു വക്കീലിന്റെ സഹായത്തോടുകൂടി കരാർ എഴുതുകയാണ് ഉചിതം….. പണം നഷ്ടപ്പെടുകയും വീടുപണി എങ്ങും എത്താത്ത അവസ്ഥയാവുകയും ചെയ്തിട്ട് ദുഃഖിച്ചിട്ട് കാര്യമില്ല….

തയ്യാറാക്കിയത് (Adv. K. B Mohanan 9847445075)