എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയുക്തി മെഗാ തൊഴിൽ മേളയിൽ 272 പേർക്ക് നിയമനം ലഭിച്ചു.നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് വകുപ്പ് എറണാകുളം,കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച മേളയിൽ 5000 ത്തിൽ പരം ആളുകളാണ് പങ്കെടുത്തത്. 1375 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചു .

ഐ ടി, ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, മാനേജ്മെൻറ്, ബാങ്കിംഗ്, ഇൻഷുറൻസ്, റീട്ടെയിൽ തുടങ്ങിയ രംഗത്ത് നിന്നുള്ള 80 കമ്പനികൾ മേളയിൽ പങ്കെടുത്തു .
കളമശ്ശേരി കുസാറ്റ് കാമ്പസിൽ നടന്ന തൊഴിൽ മേള കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. എറണാകുളം എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ സി ജി സാബു അധ്യക്ഷത വഹിച്ചു.
കോട്ടയം സബ് റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ എം.ആർ രവികുമാർ ,
കുസാറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ ചീഫ് ഡോ. സംഗീത കെ പ്രതാപ്, എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഡിവിഷണൽ എംപ്ലോയ്മെൻ്റ് ഓഫീസർ ഡി എസ് ഉണ്ണികൃഷ്ണൻ, എറണാകുളം സബ് റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ കെ എസ് ബിന്ദു, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർമാരായ ഒ എസ് ശ്രീകുമാർ (കോട്ടയം), ബി എസ് പ്രേംജിത്ത് (ഇടുക്കി), ടി ജി ബിജു (തൃശ്ശൂർ), എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ എസ് സിജു എന്നിവർ സംസാരിച്ചു.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന നിയുക്തി മെഗാ ജോബ് ഫെയർ കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു. എം ആർ രവി കുമാർ, ഡോ. സംഗീത കെ പ്രതാപ്, സി ജി സാബു തുടങ്ങിയവർ സമീപം