ഡൽഹി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കോൺഗ്രസ് നേത്രത്വത്തിൽ ഉള്ള ഇന്ത്യ സഖ്യത്തോട് അടുക്കുന്നു. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ പിതാവിന്റെ മരണശേഷം ഹൈക്കമാന്‍ഡുമായി തെറ്റിയാണ് കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചത്.
2014ലെ സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎല്‍എയോ എംപിയോ കോണ്‍ഗ്രസിന് ആന്ധ്രയില്‍നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ജഗന്റെ സഹോദരി വൈ.എസ്.ശര്‍മിളയെ പിസിസി അധ്യക്ഷയാക്കിയെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ല.
4 ലോക്‌സഭാ സീറ്റും 11 രാജ്യസഭാ സീറ്റും ഉള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എത്തുന്നത് ഇന്ത്യ സഖ്യത്തിനു കരുത്തുനല്‍കും. ഇതു ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയാകും.