ഈ മാസം 27 ന് നടക്കുന്ന കേരള ഫിലിം ചേംബറിന്റെ ഭരണസിമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂടുപിടിച്ചു .ഇതുവരെ തണുത്ത അവസ്ഥയിലായിരുന്നു.ശശി അയ്യഞ്ചിറ ( പ്രസിഡന്റ്) അബ്ദുല്‍ അസീസ് (കാവ്യചന്ദ്രിക റിലീസ്) വൈസ് . പ്രസിഡന്റ്) സാന്ദ്രാ തോമസ് ( സെക്രട്ടറി)എന്നിവരുടെ പാനൽ വന്നതോടെ മറുപക്ഷവും ചൂടിലാണ്. പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ശക്തമായ മത്സരം നടക്കുന്നത്.

സിനിമ നിര്‍മ്മിച്ച് ജീവിതം തകര്‍ന്ന നിരവധിപേരുണ്ട് ഈ സംഘടനയില്‍, അവരുടെ ക്ഷേമത്തിനായുള്ള പെന്‍ഷന്‍ സ്‌കീം പദ്ധതി ഉടന്‍ നടപ്പാക്കുകയെന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നുമാണ് ശശി അയ്യഞ്ചിറ,അബ്ദുല്‍ അസീസ്,സാന്ദ്രാ തോമസ് എന്നിവർ അംഗങ്ങൾക്ക് നൽകുന്ന വാഗ്‌ദാനം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ സാങ്കേതികത്വത്തിന്റെ പേരില്‍ അംഗത്വം ലഭിക്കാതെയും അംഗത്വം പുതുക്കിക്കൊടുക്കാതേയും നിരാശരായ നൂറില്‍പരം അംഗങ്ങള്‍ ഫിലിം ചേമ്പറില്‍ അംഗങ്ങളാണ്. അവരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അംഗങ്ങളാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്ന് ഇതിനാല്‍ ഉറപ്പുതരുന്നു.അവർ പറഞ്ഞു.
ശശി അയ്യഞ്ചിറയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി. അനിൽ തോമസ് (ഹിറ്റ് റിലീസ് എറണാകുളം ) ആണ് എതിർ സ്ഥാനാർഥി.

അനിൽ തോമസ്
നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക തള്ളാന്‍ ചരടുവലിച്ചത് അനിൽ തോമാസാണെന്ന് നിർമാതാവ് സജി നന്ത്യാട്ട് ആരോപിച്ചിരുന്നു.ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നായിരുന്നു അനിൽ തോമസ് പ്രതികരിച്ചത്.

കേരള ഫിലിം ചേംബറിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശ്രീ ശശി അയ്യഞ്ചിറയാണ്. പ്രൊഡ്യൂസര്‍, ഡിസ്ട്രിബ്യൂട്ടര്‍ സംഘടനകളിലെ അംഗമാണ് . ശശി അയ്യഞ്ചിറയെ ഒരു നിര്‍മ്മാതാവിനും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആറ് വര്‍ഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്തുള്ള ആളാണ് ഇദ്ദേഹം കേരള ഫിലിം ചേംബറിന്റെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്തുന്നത്.
പ്രൊഡ്യൂസര്‍ അസോസിയേഷന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്തതും അതിനായുള്ള ഫണ്ട് സ്വരൂപിച്ചതും ശശി അയ്യഞ്ചിറയുടെ കാലത്തായിരുന്നു. അസോസിയേഷന്റെ ആസ്ഥാന മന്ദിരം പണിയാനുള്ള സ്ഥലം കണ്ടെത്തിയതും അത് വിലകൊടുത്ത് വാങ്ങിയതും ശ്രീ അയ്യഞ്ചിറയുടെ കാലത്തായിരുന്നു.
കഴിഞ്ഞ തവണ ചേമ്പര്‍ തിരഞ്ഞെടുപ്പില്‍ എക്‌സിബിറ്റേഴ്‌സ് വിംഗിലെ പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച് തോറ്റ വ്യക്തിയാണ് ഇത്തവണ ശശി അയ്യഞ്ചിറയ്‌ക്കെതിരെ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഇക്കാര്യം എല്ലാ അംഗങ്ങളും തിരിച്ചറിയണം ശശിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
പ്രൊഡ്യൂസര്‍മാരുടേയും വിതരണക്കാരുടേയും ശബ്ദം ചേമ്പറില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ ശശി അയ്യഞ്ചിറയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്. ഓരോ അംഗങ്ങളും ഈ തിരഞ്ഞെടുപ്പില്‍ വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കണണെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സാബു ചെറിയാൻ
കെ എം അബ്ദുള്‍ അസീസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കെ എം അബ്ദുള്‍ അസീസ് ആണ്.എതിർ സ്ഥാനാർഥി നിർമാതാവ് ആനന്ദഭൈരവിയുടെ സാബു ചെറിയാനാണ് .നേരത്തെ കെ എഫ് ഡി സി യുടെ ചെയർമാനായിരുന്നു. ചേംബറിന്റെ ജന.സെക്രട്ടറിയായും ട്രഷറായും പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ഇത്തവണ ശ്രീ അസീസ് മത്സരിക്കാന്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സര്‍ക്കാരുമായി ഉണ്ടാക്കിയ ലീസ് വ്യവസ്ഥകള്‍ ലംഘിച്ചുവെന്നതിന്റെ പേരില്‍ ഫിലിം ചേംബര്‍ ഓഫീസ് കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ട ഘട്ടം വരികയുണ്ടായി.
നിയമപോരാട്ടത്തില്‍ ഫിലിം ചേമ്പറിന് കോടതിയില്‍ നിന്നും തിരിച്ചടികിട്ടിയകാലമായിരുന്നു അത്. ഓഫീസ് കെട്ടിടം സംഘടനയ്ക്ക് നഷ്ടപ്പെടുമെന്ന ദുര്‍ഘടാവസ്ഥ കൈവന്നു. സംഘടന കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന ഒരു കാലം.
അന്ന് സെക്രട്ടറിയായിരുന്ന അസീസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ മൂന്നുവര്‍ഷക്കാലം നിരന്തരമായി കയറിയിറങ്ങിയതിന്റെ ഫലമായാണ് കെട്ടിടം ഒഴിയണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യിപ്പിക്കാനും ഓഫീസ് കെട്ടിടത്തിന്റെ ലീസ് കാലാവധി 30 വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കനും കഴിഞ്ഞത്. ചേമ്പര്‍ ഭരണസമിതി നേടിയ ചരിത്രപരമായ വിജയമായിരുന്നു അതെന്നാണ് കെ എം അബ്ദുള്‍ അസീസ് ക്യാമ്പ് പറഞ്ഞത്.
സാന്ദ്രാ തോമസ് ആണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സാന്ദ്രാ തോമസാണ്. ഫിലിം ചേംബര്‍ ഭരണസമിതിയില്‍ ഇത്തവണ ഒരു സ്ത്രീയുണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് . എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം കൈവന്നുവെങ്കിലും ചേംബറിൽ മാത്രം വന്നിട്ടില്ല.സംഘടനയായ’അമ്മ’അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും അടക്കം നാല് ഭാരവാഹികള്‍ സ്ത്രീകളാണ്.അതുകൊണ്ട് സാന്ദ്ര തോമസിന്റെ വിജയം അനിവാര്യമാണെന്ന് അവരെ പിന്തുണക്കുന്നവർ പറഞ്ഞു.കാലത്തിന് അനുസരിച്ചുള്ള മാറ്റം ഫിലിം ചേംബറിലും വരേണ്ടതല്ലേ ? സാന്ദ്രാതോമസിന്റെ വിജയം നമ്മുടെ കടമകൂടിയാണ്. എന്ന് അവർ കൂട്ടിചേർത്തു.

എം എ നിഷാദ്
സാന്ദ്ര തോമസിന്റെ എതിർ സ്ഥാനാർത്ഥികൾ സംവിധായകനും നടനും കൂടിയായ എം എ നിഷാദ് (കേരള ടാക്കീസ് എറണാകുളം ) മുഹമ്മദ് കുഞ്ഞു (സെഞ്ച്വറി വിഷൻ എറണാകുളം )എന്നിവരാണ്.
കവർ ഫോട്ടോ :ശശി അയ്യഞ്ചിറ ,സാന്ദ്ര തോമസ്
