ഇ മെയിൽ ആശയ വിനിമയ രീതി 54 വർഷങ്ങൾ പിന്നിടുന്നു; ആരാണ് ഇമെയിലിന്റെ സൃഷ്ടാവ് ?ഏത് വർഷമാണ് നിലവിൽ വന്നത് ?

ഇമെയിൽ എന്താണെന്നെന്ന് ആരെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല.ലോകത്തുള്ള കൊച്ചുകുട്ടികൾക്ക് പോലും അറിയാം.ഇമെയിൽ കണ്ടുപിടിക്കുന്നതിനു മുമ്പ് മനുഷ്യർ ആശയ വിനിമയം നടത്തിയിരുന്നത് കത്തുകളിലൂടെയാണ്. ഇമെയിൽ കത്തുകളുടെ അന്തകനാണെന്നു പറയാം .മലയാളികൾ ഇപ്പോഴും കത്തുകൾ ഗൃഹാതുരതയോടെയാണ് ഓർക്കാറുള്ളത്.എന്നാൽ ജനകീയമായ ഇ മെയിൽ ആശയ വിനിമയ രീതി ഏത് വർഷമാണ് നിലവിൽ വന്നത് ? ആരാണ് ഇമെയിലിന്റെ സൃഷ്ടാവ് ? അത് പലർക്കുമറിയില്ല .അല്ലെങ്കിൽ ഓർക്കാറില്ല.

1971-ലാണ് ഇ മെയിൽ എന്ന മാധ്യമം നിലവിൽ വന്നത്. അമേരിക്കയിലെ കംപ്യുട്ടർ ശാസ്ത്രജ്ഞനായ റേ ടോംലിൻസൺ ആദ്യ ഇമെയിൽ അയച്ചതോടെയാണ് ഇ മെയിൽ നിലവിൽ വന്നത്. ഈ ആശയവിനിമയ രീതിക്കിപ്പോൾ അഞ്ചു പതിറ്റാണ്ടുകൾ കഴിയുകയാണ് .അതായത് 54 വർഷം .അതിനിടയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി .ജി മെയിൽ വന്നു .അങ്ങനെ പലതും.

ARPANET-ൽ ആദ്യത്തെ നെറ്റ്‌വർക്ക് ഇമെയിൽ സംവിധാനം സൃഷ്ടിച്ചും ഉപയോക്താവിനെയും ഹോസ്റ്റിനെയും വേർതിരിക്കുന്നതിനായി “@” ചിഹ്നം റേ ടോംലിൻസൺ അവതരിപ്പിച്ചു .അതുമാത്രമല്ല ഇന്റർനെറ്റിന് അതിന്റെ ആദ്യത്തെ യഥാർത്ഥ “കൊലയാളി ആപ്പ്” അദ്ദേഹം നൽകുകയും ചെയ്തു.

ഡിജിറ്റൽ ആശയവിനിമയത്തിന്റെ തുടക്കവും ഇന്ന് നമുക്ക് പരിചിതമായതിലേക്കുള്ള ഇന്റർനെറ്റിന്റെ വളർച്ചയുടെ ആദ്യ ഘട്ടവുമായിരുന്നു അത്.നവീകരണത്തിന് എങ്ങനെ വലിയ തോതിൽ പരിവർത്തനം ചെയ്യാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ യാത്ര.

ഇന്റർനെറ്റിനെ ജനകീയമാക്കിയതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഇ-മെയിലിന്റെ സ്രഷ്ടാവാണ് റേ ടോംലിൻസൺ.ഇ-മെയിലിന്റെ അത്രയും ജനകീയമായ മറ്റൊരു ഇന്റർനെറ്റ് സേവനം വേറേ ഇല്ല എന്ന് വേണമെങ്കിൽ പറയാം. വാട്സാപ്പ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

ടെനെക്സ്(TENEX) ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും ടെൽനെറ്റ് സ്ഥാപിക്കുന്നതിനും ടോം ലിൻസൺ പ്രധാന പങ്ക് വഹിച്ചു. കമ്പ്യൂട്ടറുകളേയും നെറ്റ്‌വർക്കുകളെയും മനുഷ്യരാശിക്ക് പ്രയോജനപ്രദമാക്കാനുള്ള ഗവേഷണങ്ങൾ അദ്ദേഹം നടത്തി. 1971-ൽ ഇൻറർനെറ്റിന്റെ മുൻഗാമിയായ
അർപ്പാനെറ്റ്(ARPANET)സിസ്റ്റത്തിൽ ആദ്യത്തെ ഇമെയിൽ പ്രോഗ്രാം നടപ്പിലാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാമറാണ് അദ്ദേഹം.

കണക്റ്റുചെയ്‌തിരിക്കുന്ന വിവിധ ഹോസ്റ്റുകളിൽ ഉപയോക്താക്കൾക്കിടയിൽ മെയിൽ അയയ്‌ക്കാൻ കഴിയുന്ന ആദ്യത്തെ സംവിധാനമാണിത്. മുമ്പ്, ഒരേ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് മാത്രമെ മെയിൽ അയയ്ക്കാൻ കഴിയൂ. ഇത് നേടുന്നതിനായി, ഉപയോക്തൃ നാമം അവരുടെ മെഷീന്റെ പേരിൽ നിന്ന് വേർതിരിക്കുന്നതിന് വേണ്ടി @ ചിഹ്നം ഉപയോഗിച്ചു,ഈ @ ചിഹ്നം അന്നുമുതൽ ഇമെയിൽ വിലാസങ്ങളിൽ ഉപയോഗിച്ചുവരികയാണ്.

ഇന്റർനെറ്റ് ഹാൾ ഓഫ് ഫെയിം അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരണത്തിൽ “ടോംലിൻസന്റെ ഇമെയിൽ പ്രോഗ്രാം ഒരു സമ്പൂർണ്ണ വിപ്ലവം സൃഷ്ടിച്ചു, ആളുകളുടെ ആശയവിനിമയ രീതിയെ അടിസ്ഥാനപരമായി മാറ്റിമറിച്ചു”.എച്ച്ടിടിപിക്കും മറ്റ് പല പ്രധാന ഇന്റർനെറ്റ് പ്രോട്ടോക്കോളുകൾക്കും അടിവരയിടുന്ന ടിസിപി ത്രീ-വേ ഹാൻഡ്‌ഷേക്ക് കണ്ടുപിടിച്ചതിന്റെ ബഹുമതിമതിയും റേ ടോംലിൻസനാണ് .ഇമെയിൽ ആശയവിനിമയ രീതി വികാസം പ്രാപിച്ചതോടെയാണ് കാത്തുവകളുടെ കാലത്തിനു വിരാമമായത്. 2016 മാർച്ച് അഞ്ചിന് റേ ടോംലിൻസൺ എഴുപത്തിനാലാം വയസിൽ നിര്യാതനായി.