വിഡി സതീശന്‍ കേരളം കണ്ടതില്‍ വച്ചേറ്റവും പരമ പന്നനാണ്. പന്നനെന്ന് തന്നെ ഞാന്‍ പറയും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കാറുണ്ടോ? പിണറായി വിജയനെതിരെ കൈ ചൂണ്ടിയാണ് സംസാരിക്കുന്നത് .എനിക്ക് 88 വയസ്സ് കഴിഞ്ഞു. തറ, പറ പറയുന്ന വിഡി സതീശന്‍ ഈഴവ വിരോധിയാണ്. ഈഴവരെന്ന് പറഞ്ഞാല്‍ കടിച്ച് കൊല്ലാന്‍ നടക്കുകയാണ്. കെപിസിസി പ്രസിഡന്റ് ഈഴവനായിരുന്നു. അയാള്‍ക്കെതിരെ എപ്പോഴും പറഞ്ഞ് പറഞ്ഞ് ആ മനുഷ്യനെ അനവസരത്തില്‍ താഴെയിറക്കി. മൂവാറ്റുപുഴയില്‍ എസ്എന്‍ഡിപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ .

പിണറായിയെ ചീത്ത പറയുക, എന്നെ ചീത്തപറയുക. എനിക്ക് ശ്രീനാരയണ ധര്‍മം അറിയില്ല എന്നാണ് പറയുന്നത്. ഇയാള്‍ക്ക് എന്ത് ധര്‍മമറിയാം. ഇയാള്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയാന്‍ പാടില്ല. മുസ്ലീംലീഗിനെ ഒത്തുപറഞ്ഞ് അടുത്ത സ്ഥാനം ഉറപ്പിക്കണം. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ്. ആ വെള്ളം വാങ്ങി താഴെ വെക്കുന്നതാണ് നല്ലത്. ഈ തറകളെയൊക്കെ പിടിച്ച് മുകളിലേക്ക് പോയാല്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ സതീശന് പറ്റുമോ? ആരെയെങ്കിലും ചീത്തപറയാന്‍ ഇരുത്താമെന്നല്ലാതെ യാതൊരു ഗുണവുമില്ല. കേരള രാഷ്ട്രീയത്തില്‍ ഇത്രയും അധികം അധപതിച്ച മറ്റൊരു നേതാവ് ഇല്ല. ഗുരുദേവ പ്രസ്ഥാനത്തിന് വേണ്ടി അദ്ദേഹം എന്തുചെയ്തു. ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല. പരപക്ഷ ബഹുമാനമില്ല. ലീഗിനെ സുഖിപ്പിക്കണണെന്ന ചിന്തയാണ് ഉള്ളത്’- വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രതികരണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ‘എന്റെ മണ്ഡലത്തില്‍ 52 ശതമാനം വോട്ടര്‍മാരും ഈഴവ വിഭാഗക്കാരാണ്. എന്നെക്കുറിച്ച് അറിയാന്‍ മണ്ഡലത്തില്‍ തിരക്കിയാല്‍ മതി- സതീശന്‍ പറഞ്ഞു. ഒരു ഈഴവ വിരോധവും ഞാന്‍ കാണിച്ചില്ല. ഞാനും ഒരു ശ്രീനാരായണീയനാണ്. ഗുരുദേവ ദര്‍ശനങ്ങള്‍ പിന്തുടരുന്നയാളാണ് .ഗുരുദേവന്‍ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത്, അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാക്കി. ആരു വര്‍ഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും അതിനെതിരെ പ്രതികരിക്കും. 100 ലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലൈത്തും’ – വിഡി സതീശന്‍ പറഞ്ഞു.