കരട് വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗം;ഏതെങ്കിലും സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢ ലക്ഷ്യമാണോ ?

ഡീലിമിറ്റേഷൻ നടത്തി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് എറണാകുളം എംഎൽഎ ടി ജെ വിനോദ് .അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു ആരോപണം അദ്ദേഹം ഉന്നയിച്ചത് .

വോട്ടർ പട്ടികയിൽ ഒരു വാർഡിലെ നാലു അതിരുകൾക്കുള്ളിൽ ബൂത്ത് അടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുള്ള പട്ടികയിൽ വരേണ്ടതായ 300 ഓളം വോട്ടുകൾ വേറേ ബൂത്തിലും, വേറെ ഡിവിഷനിലും എന്തിനു മറ്റു നിയോജകമണ്ഡലത്തിൽ പോലും ആയിരിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതിനു ചില ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ് .
“ഉദാഹരണം 1 : എറണാകുളം നിയോജകമണ്ഡലത്തിലെ പെരുമാനൂർ ഡിവിഷൻ 51 ലെ വടക്ക് കിഴക്കേ അതിർത്തി (യുവജന സമാജം റോഡ് ഭാഗം) യിലെ 200 ഓളം വീടുകളിലെ 600 ഓളം വോട്ടുകൾ തൃക്കാക്കര നിയോജകമണ്ഡലത്തിലെ പനമ്പിള്ളി നഗർ 50 ഡിവിഷനിലെ വോട്ടർ പട്ടികയിലാണ് കണ്ടെത്താൻ സാധിച്ചത്. ഈ രണ്ടു ഡിവിഷനുകൾക്കുമായി നാച്ചുറൽ ബൗണ്ടറി ഒന്നും തന്നെ ഉള്ളതായി കാണുന്നില്ല.
ക്രമ നമ്പർ ഡോർ നമ്പർ

  • 1208 60/1944
  • 1209 60/1944
  • 1219, 1220, 1222 60/1944 B
  • 1268 60/1955
  • 1304, 1317 60/1978
  • 1307 60/1948
  • 1273 60/1960
  • 1262, 1263, 1264 60/1958

ഭൂമിശാത്രപരമായി പെരുമാനൂർ ഡിവിഷനിൽ സ്ഥിതി ചെയുന്ന (ചിലത് മാത്രം) പ്രകാരമുള്ള വോട്ടുകൾ നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളത് പനമ്പിള്ളി നഗർ ഡിവിഷനിലാണ് ഇത് വളരെ വലിയ ആശയകുഴപ്പത്തിനാണ് വഴി ഒരുക്കുന്നത്.

ഉദാഹരണം 2: എറണാകുളം നിയോജക മണ്ഡലത്തിലെ ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ പഴയ 17 വാർഡ് നിലവിൽ പുതിയത് 20 മാരാപറമ്പ് എന്നതാണ്. ഒന്നാം വാർഡിൻ്റെ 10% ഉപ്പെടുന്നതാണ് പുതിയ വാർഡ്.
ഈ വാർഡിൻ്റെ രൂപഘടന പ്രകാരം ബ്ലായിക്കടവ് റോഡിൻ്റെ തെക്ക് ഭാഗം, മാരപറമ്പ് ഭാഗം കുന്നത്ത് അമ്പലം ഭാഗo പ്രദേശത്തെ കുടുംബങ്ങളുടെ വോട്ടുകൾ ചേർത്തട്ടില്ല ആകെ 680 വോട്ടുകൾ മാത്രമാണ് പുതിയ പട്ടികയിൽ ഉള്ളത്

ഇതിൽ ബ്ലായിക്കടവ് വാർഡിലെ വരാപ്പുഴ ജെട്ടി ഭാഗത്തേ 35 ഓളം വോട്ടർമാർ മാത്രമാണ് ഉള്ളത്. 17 ൽ നിന്ന് 20ലേയ്ക്ക് മാറുമ്പോൾ 70% വോട്ടർമാർ ഉണ്ടായിരുന്നു.
നിലവിലെ ഈ പ്രശ്നം പരിഹരിക്കുന്നതിന് ഫോം 7 പൂരിപ്പിച്ചു നൽകേണ്ടതായ അവസ്ഥയാണ്. ഇത്തരത്തിൽ

എറണാകുളം നിയോജകമണ്ഡലത്തിൽ ഇത്തരത്തിൽ 10000 കണക്കിന് അപേക്ഷകൾ കൊടുക്കുകയൂം അതിനുള്ള രേഖകളുമായി വോട്ടർമാർ ഹിയറിങ്ങിനു ഹാജരാവുകയും ചെയുക എന്നത് നിലവിലെ ഈ പരിമിത സമയത്തിൽ അപ്രായോഗീകവും ജനാധിപത്യ രീതിയിൽ വോട്ട് രേഖപ്പെടുത്താനുള്ള പൗരന്റെ അവകാശ ലംഘനവുമാണ് എന്നത് പറയാതെ വയ്യ.” എന്ന് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു.

ജനാധിപത്യ രീതികളെ അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തിയതാണോ ഈ ക്രമക്കേടുകൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുയെന്ന് വിനോദ് ചൂണ്ടിക്കാട്ടി . കൃത്രിമമായി ഏതെങ്കിലും സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢ ലക്ഷ്യം വച്ച് രാഷ്ട്രീയ പ്രേരിതമായി ക്രമീകരിച്ചതാണോ ഈ അബദ്ധ പഞ്ചാംഗം….? എന്ന് അദ്ദേഹം ചോദിക്കുന്നു. സുതാര്യമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുവാൻ നിലവിലെ ഈ കരട് വോട്ടർ പട്ടിക സമൂലമായി പരിശോധിച്ചു ക്രമക്കേടുകൾ പരിഹരിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകാൻ അഭ്യർത്ഥിക്കുന്നുയെന്ന് അദ്ദേഹം വ്യക്തമാക്കി.