‘ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന്(17 -07 -2025 ) തിയ്യേറ്ററുകളിലെത്തി.വൻ വരവേൽപ്പാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമ പ്രേമികളിൽ നിന്നുണ്ടായത് .

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്ന സിനിമയാണിത്. സീതാദേവിയെ പരാമർശിക്കുന്ന ചിത്രത്തിന്റെ ‘ജാനകി’ എന്ന പേരിനെതിരെ സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) എതിർപ്പ് പ്രകടിപ്പിക്കുകയുണ്ടായി. നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും അഭിനയിച്ച ഈ ചിത്രം അതിന്റെ പേരിനെച്ചൊല്ലിയുള്ള നിയമപരമായ പ്രശ്‌നങ്ങളും സെൻസർഷിപ്പ് വിവാദങ്ങളും പിന്നിട്ട് ഇന്ന് (2025 ജൂലൈ 17 ) ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു.ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ്.വലിയ വിജയത്തിലേക്ക് ഈ സിനിമ പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീയേറ്ററില്‍ ആരാധകര്‍ കാണാനാഗ്രഹിച്ച ‘സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ എന്നപ്രവീണ്‍ നാരായണന്‍ ചിത്രം.തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ നിറയുന്ന സുരേഷ് ഗോപി ചിത്രമാണിത്.

സുരേഷ് ഗോപി നായകനായ ഈ ചിത്രം കേരളത്തിലെ സാമൂഹ്യ ‘വ്യവസ്ഥ’യിലേക്ക് കണ്ണാടി പിടിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് . മലയാളികളുടെ പ്രശ്നങ്ങൾ രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാർ നേരിടുന്ന സാഹചര്യങ്ങളുമായി ഇത് പ്രതിധ്വനിക്കുന്നുണ്ട് . സിനിമ നല്ലതാണോ മോശമാണോ എന്ന് നമ്മുക്ക് തീരുമാനിക്കാം ? സിനിമ തിയ്യേറ്ററിൽ കണ്ട ശേഷം.
‘ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ കഥ ഏതാണ്ട് ഇങ്ങനെയാണ്.ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയായ ജാനകി വി (അനുപമ പരമേശ്വരൻ) ഒരു ഉത്സവത്തിനായി സ്വന്തം നാട്ടിലേക്ക് പോകുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത് . ജാനകിയുടെ കേസിൽ പ്രതിയായവർക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകനാണ് ഡേവിഡ് ആബേൽ ഡോണോവൻ (സുരേഷ് ഗോപി), അതിനാൽ അയാൾ പീഡനത്തിനിരയായ പെൺകുട്ടിക്കും നീതിക്കും ഇടയിൽ നിൽക്കുന്നു. ആരാണ് ശരി, ആരാണ് തെറ്റ്? ഇന്ത്യൻ നീതിന്യായ വ്യവസ്ഥ എന്തിലാണ് നിലകൊള്ളുന്നത്? ജാനകിക്ക് എന്ത് സംഭവിച്ചു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി മാറുന്നത് .