താൻ പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.എന്നാൽ ട്രംപ് അധികാരമേറ്റ് ഏഴുമാസങ്ങളായിട്ടും യുദ്ധം അവസാനിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. 2025 ജനുവരി 20നാണ് അദ്ദേഹം പ്രസിഡന്റായി ചുമതലയേറ്റത്. എന്നിട്ടും യുദ്ധം ഇപ്പോഴും തുടരുകയാണ് .ഇതിനിടയിൽ ഇസ്രായേൽ -ഇറാൻ യുദ്ധം നടക്കുകയും ചെയ്‌തു .ഇപ്പോൾ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന താരീഫ് ചുമത്തുമെന്ന് ലോകത്തെ വെല്ലുവിളിക്കുകയാണ് ഡൊണാൾഡ് ട്രംപ്.
യുദ്ധത്തിൽ നിന്നും പിന്മാറാത്ത റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് 50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ തീരുവ ഉയർത്തുമെന്നാണ്.
യു.എസ്. രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്നെതിരായ യുദ്ധകാര്യത്തിൽ അൻപത് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും. അല്ലെങ്കിൽ റഷ്യക്കെതിരെ നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന് വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്ന ആളാണ് പുടിനെന്ന് പറഞ്ഞ ട്രംപ്, അയാൾ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധം മുന്നോട്ടുപോകുന്നതിലും അതിൽ റഷ്യ സ്വീകരിച്ച നിലപാടിലും ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ റഷ്യ ആക്രമണം കടുപ്പിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ന് ആവശ്യമായ ആയുധം നൽകുന്നത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

നേരത്തെ യുക്രെയ്നുള്ള ആയുധവിതരണം അമേരിക്ക താത്ക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് നിലപാട് വ്യക്തമാക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. യുക്രെയ്‌നെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ അമേരിക്ക നിലപാട് മാറ്റിയതായാണ് റിപ്പോർട്ടുകൾ.താൻ പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.എന്നാൽ ട്രംപ് അധികാരമേറ്റത് 2025 ജനുവരി 20നാണ് .യുദ്ധം ഇപ്പോഴും തുടരുകയാണ് .ഇതിനിടയിൽ ഇസ്രായേൽ -ഇറാൻ യുദ്ധം നടക്കുകയും ചെയ്‌തു .