2025 ജൂലൈ മാസത്തിൽ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പുറത്തിറക്കിയ ഇടക്കാല ഉത്തരവിലൂടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ നിരവധി ആളുകൾക്ക് ഇനി ആശ്വാസം ലഭിക്കും. തെരുവനായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് എബിസി ചട്ടങ്ങൾ പാലിക്കാൻ നിലവിലുള്ള കോടതിവിധിയും നിയമങ്ങളും നടപ്പിൽ വരുത്താൻ സർക്കാരിനും, കൂടാതെ എല്ലാ തദ്ദേശ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

തെരുവ് നായയുടെ കടിയേറ്റവർക്ക് നേരിട്ടും, ഓൺലൈനായും ജില്ലാതലത്തിലോ താലൂക്ക് തലത്തിലോ ഉള്ള ലീഗൽ സർവീസ് അതോറിറ്റികൾ മുമ്പാകെ പരാതി നൽകാം. താലൂക്ക് തലത്തിൽ നൽകിയിട്ടുള്ള പരാതികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്ക് കൈമാറ്റപ്പെടും . ലീഗൽ സർവീസസ് അതോറിറ്റിയിലെ നോഡൽ ഉദ്യോഗസ്ഥർ പരാതികൾ തയ്യാറാക്കാൻ ആവശ്യമെങ്കിൽ പരാതിക്കാരെ സഹായിക്കണം. തെരുവുനായയുടെ ആക്രമണം മൂലമുണ്ടാകുന്ന നഷ്ടപരിഹാരം സംബന്ധിച്ച പരാതികളിൽ സ്ഥിരമായി സിറ്റിങ്ങുകൾ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആവശ്യമായ രജിസ്റ്ററുകളും രേഖകളും കരുതണം.

ചുരുക്കത്തിൽ തെരുവുനായയുടെ കടിയേറ്റ് ഉണ്ടാകുന്ന പരിക്കുകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ടിരുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതോടുകൂടി നായകടിയേറ്റവർക്ക് പരാതി കൊടുക്കാൻ സംവിധാനങ്ങൾ ഇല്ലാതിരുന്നത് വീണ്ടും പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇടക്കാല ഉത്തരവിന്റെ രൂപത്തിലാണ് ഈ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിന്റെ വിധി കൂടി പരിഗണിച്ച് നായ കടിച്ചാൽ പരിഹാരം ലഭിക്കുന്നതിന് സ്ഥിരമായ ഒരു സംവിധാനമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ പ്രവർത്തിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകും.
പരാതികൾ ജില്ലാ ലീഗൽ സർവീസ അതോറിറ്റി സെക്രട്ടറി അംഗമായിട്ടുള്ള കമ്മിറ്റിയാണ് പരിഗണിക്കുന്നത്….
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075
