പുതുയു​ഗ യാത്രക്കിടെ വേദിയിൽ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കുറ്റ്യാടിയിൽ കോൺഗ്രസ് പുതുയു​ഗ യാത്രക്കിടെ വേദിയിൽ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഷാഫി പറമ്പിലിന് അവധാനത കുറവുണ്ടായെന്നും പ്രസം​ഗിക്കാൻ ക്ഷണിക്കാത്തതിൽ
ഷാഫിക്ക് നീരസമുണ്ടായെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഷാഫി പറമ്പിൽ പ്രകോപിതനാവാൻ പാടില്ലായിരുന്നു. പ്രസംഗത്തിന് ക്ഷണിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി . അതുകൊണ്ടായിരിക്കാം പ്രകോപിതനായത്. പെട്ടെന്ന് തന്നെ ശാന്തനാവുകയും ചെയ്തു. മുൻപിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നത് ഷാഫി മറന്നു.

വേദിയിൽ നിയന്ത്രണം ആവശ്യമായിരുന്നു. അത് വീഴ്ചയായി കാണുന്നു. ഉന്തും തള്ളും ഒഴിവാക്കേണ്ടിയിരുന്നു. താൻ സ്റ്റേജിൽ വീണു പോയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വേദിയിലുണ്ടായിരുന്ന സോഫയിൽ ഇരിക്കുകയായിരുന്നു. വീണുപോയെന്ന് പ്രചാരണം അനവസരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.