ശബരിമലയിലെ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവന് കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.ഹൈക്കോടതിയുടെ നിർദേശ പ്രകാരം അഡ്വ .എൻ എസ് കുറുപ്പാണ് ഈ റിപ്പോർട്ട് നൽകിയത്.അദ്ദേഹത്തിന്റെ റിപ്പോർട്ടിനെ അന്ന് ഹൈക്കോടതി അഭിനന്ദിക്കുകയുണ്ടായി .ആചാര അനുഷ്ടാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന തന്ത്ര സമുച്ചയം എന്ന പുസ്‌തകം പഠിച്ചാണ് അഡ്വ.എൻ എസ കുറുപ്പ് റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതിക്ക് നൽകിയത്.

2012 ൽ ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ വാജിവാഹനം ദേവസ്വത്തിന്റെ സ്വത്താണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.അന്ന് തന്നെ തന്ത്രിക്ക് അവകാശപ്പെട്ടതാണന്ന അഭിപ്രായം ഉയരുകയുണ്ടായി.ഇത്തരം തർക്കങ്ങൾ കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ഉണ്ടായപ്പോൾ കോടതി ഇടപ്പെടുകയും തന്ത്ര സമുച്ചയം വിലയിരുത്തി തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയിൽ ഇത്തരം തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് ഹൈക്കോടതി ഇടപ്പെടുകയും അഡ്വ.എൻ എസ് കുറുപ്പിനെ അഡ്വക്കേറ്റ് കമ്മീഷണറായി നിയമിക്കുകയും ചെയ്‌തു .അദ്ദേഹത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് താന്ത്രിക്ക് വാജിവാഹനം കൈമാറിയത്.

അതോടെ 2012ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് 2017 ൽ ഹൈക്കോടതിയുടെ നിർദ്ദേശത്തോടെ അസാധുവായി എന്നതാണ് വസ്‌തുത .അതുകൊണ്ടാണ് ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗം അജയ് തറയിലും വാജി വാഹനം താന്ത്രിക്ക് കൈമാറിയത്.ഇത് നിയമപരമാണ്.ഈ കൈമാറ്റത്തെയാണ് ചില മാധ്യമങ്ങൾ വളച്ചോടിച്ച് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി നാടകം നടത്തിയത്.
വാജിവാഹനം ശബരിമലയിൽ മാത്രമുള്ളതാണ് .വാജിവാഹനം അയ്യപ്പന്റെ വാഹനവുമായി ബന്ധപ്പെട്ടതാണ്.അയ്യപ്പന്റെ വാഹനം കുതിരയായതുകൊണ്ടാണ് വാജിവാഹനം എന്ന് വിളിക്കുന്നത്.ഓരോ ദേവതമാർക്കനുസരിച്ച് വാഹനങ്ങൾ മാറും.മഹാവിഷ്ണുവിന്റെ വാഹനം ഗരുഡനാണ് .ഇതാണ് വാസ്‌തവം.

വാജിവാഹനത്തിന്റെ കൈമാറ്റം നിയമപരമായിരുന്നു എന്ന് തെളിഞ്ഞതോടെ പല ചാനലുകൾക്കും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് .
വാജിവാഹനം താന്ത്രിക്ക് കൈമാറിയത് കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായപ്പോൾ മുൻ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ ഇതിനെ എതിർക്കുകയും തന്റെ അറിവോടെയല്ല ഇത് നടന്നതെന്ന വാദമുയർത്തുകയും ചെയ്‌തു ,വാജിവാഹനം തന്ത്രിക്ക് കൈമാറിയത് 2017 ലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗം അജയ് തറയിലുമായിരുന്നു.
വാജിവാഹനം തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ എസ്ഐടിയാണ് കസ്റ്റഡിയിലെടുത്തത്.എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഇത് ഹൈക്കോടതിയുടെ അറിവോടെയായിരുന്നുവെന്ന് വ്യക്തമായി.
വാജിവാഹനം കൈമാറിയത് ഉൾപ്പെടെയുള്ള നടപടികൾ ഹൈക്കോടതി അംഗീകരിച്ചെന്നും, കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

താന്ത്രിക വിധി: ലോഹനിർമ്മിതമായ വാജിവാഹനം ആചാര്യന് (തന്ത്രിക്ക്) കൈമാറണമെന്ന താന്ത്രിക വിധി അനുസരിച്ചാണ് ഇത് ചെയ്തതെന്ന് അജയ് തറയിൽ പറയുകയുണ്ടായി .ഹൈക്കോടതിയുടെ അറിവോടെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിലൂടെ വിവാദത്തിന് താൽക്കാലിക വിരാമമായിരിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ പ്രത്യേക അനേഷണ സംഘമായ എസ്ഐടി യാണ് അനേഷിക്കുന്നത്.ഈ അനേഷണത്തിലാണ് കുറച്ചുപേർ അറസ്റ്റിലായത്.അതിൽ സിപിഎം നേതാക്കളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ .പത്മകുമാർ ,മുൻ ദേവസ്വം കമ്മീഷണർ വാസു എന്നിവർ അറസ്റ്റിലായതോടെയാണ് സിപിഎമ്മും പിണറായി സർക്കാരും പ്രതിക്കൂട്ടിലായത്.അതിന്റെ ഫലമായി തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു .അതിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് എൽഡിഎഫ് നടത്തുന്നത്.അതുകൊണ്ടാണ് വാജിവാഹനം വിവാദമായതിനെ തുടർന്ന് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമമുണ്ടായത്.അതാണിപ്പോൾ ഹൈക്കോടതിയുടെ അനുമതിയോടെയാണ് വാജിവാഹനം താന്ത്രിക്ക് കൈമാറിയത് എന്ന് തെളിഞ്ഞതോടെ തരിപ്പണമായത്.അതുപോലെ കെ സി വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ വന്നതെന്ന ആരോപണം ഉയർത്തിരയിരുന്നു.2007 ലാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നത്.വേണുഗോപാൽ 2004 മുതൽ 2006 വരെയാണ് ദേവസ്വം മന്ത്രിയായത് .ഇക്കാര്യം ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ അതും ചീറ്റിപ്പോയി.

ക്ഷേത്രങ്ങളിലെ ആചാര അനുഷ്ടാനങ്ങൾ കോടതിയുടെയോ ദേവസ്വം ബോർഡുകളുടെയോ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അല്ല നടക്കുന്നത്.തന്ത്ര സമുച്ചയത്തിൽ പറഞ്ഞിട്ടുള്ള പ്രകാരമാണ്.ലോഹത്തിന്റെ വാജിവാഹനമാണെങ്കിൽ അത് താന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് തന്ത്ര സമുച്ചയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
