മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിപക്ഷ നേതാവിനു ഹൈക്കോടതി നോട്ടീസ്

മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എതിർ ക ക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവായി .പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വധ ശ്രമ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പറവൂർ സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ പി എസ് രാജേന്ദ്ര പ്രസാദ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് എതിർ കക്ഷികൾക്ക് നോട്ടീസു അയക്കുവാൻ ഹൈക്കോടതി ഇന്ന് (29-01-2029) ഉത്തരവിട്ടത് .

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അദ്ദേഹത്തിന്റെ സഹോദരൻ വി ഡി അജയകുമാർ പ്രതിപക്ഷ നേതാവിന്റെ സഹായിയായ ടി എ നവാസ് ഗുണ്ടകളായ കെ പി ജയന്തി,അമ്പാടി ഗോപാലകൃഷ്ണൻ എന്നിവരും കേരള സർക്കാരും സിബിഐ എന്നിവരാണ് എതിർകക്ഷികൾ . WP(CRL)147/2026 നമ്പർ കേസിലാണ് ഇന്ന് ഉത്തരവ് ഉണ്ടായത്.

നിലവിൽ ആലുവ ഈസ്റ്റ് എസ് എച്ച് ഒ ആണ് പി എസ് രാജേന്ദ്രപ്രസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് അനേഷിക്കുന്നത്. വാടക പ്രതികളെ ചേർത്ത് ഈ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് കൊണ്ട് ഈ കേസ് സിബിഐ അനേഷിക്കണമെന്നാണ് ഹർജിയിൽ രാജേന്ദ്ര പ്രസാദ് ആവശ്യപ്പെട്ടത് .