എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ടും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി 40 സീറ്റുകളിൽ മത്സരിക്കുമെന്നാണ് അവകാശപ്പെടുന്നത്.എന്നാൽ എത്ര സീറ്റുകൾ ബിജെപി ബിഡിജെഎസിനു നൽകുമെന്ന് തീരുമാനിച്ചിട്ടില്ല .

അതിനു മുമ്പ് തുഷാർ സ്വന്തം നിലക്ക് സീറ്റുകൾ പ്രഖ്യാപിച്ച് കഴിഞ്ഞു.

ബിഡിജെഎസിനു ആവശ്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ പരിദേവനം.വെള്ളാപ്പളളി നടേശന്റെ മകനാണ് തുഷാർ.തന്റെ മകനെ കേന്ദ്ര മന്ത്രിയാക്കണമെന്നാണ് പിതാവിന്റെ ആഗ്രഹം .മന്ത്രിയാക്കിയില്ലെങ്കിലും രാജ്യസഭംഗം എങ്കിലുമാക്കണം .അത് ശരിയാക്കിയാൽ വെള്ളാപ്പളളി നടേശന്റെ പരിഭവം അവസാനിക്കും .ബിജെപിയും വെള്ളാപ്പള്ളിയും തമ്മിലുള്ള പ്രശ്നം പണ്ടൊരിക്കൽ കേരള കോൺഗ്രസിനെക്കുറിച്ച് ലോനപ്പൻ നമ്പാടൻ പറഞ്ഞ പോലെ ആമാശയപരമാണ് .

കഴിഞ്ഞ ലോക സഭ തെരെഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി തൃശൂർ സീറ്റിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നു.അതിനു മുന്നോടിയായി പിതാവായ വെള്ളാപ്പള്ളയിയെ കണ്ട് അനുഗ്രഹവും വാങ്ങി ,തുഷാറിന്റെ മാതാവായ പ്രീതി നടേശൻ പരസ്യമായി തുഷാർ സ്ഥാനാർത്ഥിയായാൽ പ്രചാരണത്തിനിറങ്ങുമെന്ന് പറയുകയും ചെയ്തു.ഒടുവിൽ സ്ഥാനാര്‍ഥിയായില്ല.തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാവുകയും വൻ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു .അതേപോലെയാണിപ്പോൾ 40 സീറ്റുകളിൽ മത്സരിക്കുമെന്ന തുഷാറിന്റെ പ്രഖ്യാപനം .

എന്താണ് കേരള രാഷ്ട്രീയം എന്ന് തുഷാർ വെള്ളാപ്പള്ളിക്ക് ഇപ്പോഴും മനസിലായിട്ടില്ല.പിതാവിന്റെ സമുദായ നേതാവ് എന്ന പദവിയുടെ തണലിലാണ് തുഷാർ ഇപ്പോഴും.തുഷാർ പലപ്പോഴും ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോകുന്നുയെന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു.പക്ഷെ ബിജെപി നേതാക്കൾ അവഗണിക്കുകയാണ് ചെയ്തത് .അപ്പോഴാണ് വെള്ളാപ്പള്ളി എൽഡിഎഫിലേക്ക് നീങ്ങിയത്.എന്നിട്ടും ബിജെപി ഗൗനിച്ചില്ല.ഈഴവ സമുദായം കൂടെ നിൽക്കുന്നതുകൊണ്ടാണ് ബിജെപി കേരളത്തിൽ വളർന്നതെന്നും ആ സമുദായം വിട്ടു പോയാൽ ബിജെപി ഇല്ലാതെയാകുമെന്ന ഒരു കഥ പ്രചരിപ്പിക്കുന്നുണ്ട്.ഈഴവ സമുദായത്തിൽ നിന്നും വലിയൊരു വിഭാഗം ബിജെപിയിലെത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്.പക്ഷെ അവർ വെള്ളാപ്പള്ളിമാരുടെ ആജ്ഞാനുവർത്തികളല്ല .അതുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ ബിജെപിയിൽ നിന്നും എൽഡിഎഫിലേക്ക് പോയപ്പോൾ അവരൊന്നും എൽഡിഎഫിലേക്ക് പോവാതിരുന്നത്.

2019 ലെ ലോക സഭ തെരെഞ്ഞെടുപ്പിൽ തുഷാർ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് കെട്ടിവെച്ച കാശു പോലും നഷ്ടപ്പെടുകയുണ്ടായി.ഒരു തെരഞ്ഞെടുപ്പിലും സ്വാധീനിക്കാൻ കഴിയാത്ത സമുദായ നേതാവാണ് ഇദ്ദേഹം.

19 കോടിരൂപയുടെ വണ്ടിചെക്കു കേസിൽ 2019 ഓഗസ്റ്റിൽ തുഷറിനെ യുണൈറ്റഡ് അറബ് എമിറേറ്റിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ അജ്മാൻ കോടതി നിരസിച്ചുവെങ്കിലും രണ്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടു.പിണറായിയുടെ ഔദാര്യം കൊണ്ട് യൂസഫലിയുടെ കാല് പിടിച്ചു പുറത്ത് ഇറങ്ങിയെന്നാണ് അതുസംബന്ധിച്ച ആക്ഷേപം.ബിജെപിക്കാരുടെ ഇടയിൽ തുഷാർ വെള്ളാപ്പള്ളിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് ,”പകൽ എൻഡിഎ ;സന്ധ്യക്ക് സിപിഎം ;വെളുപ്പിന് കോൺഗ്രസ് .

