രാഹുൽ മാങ്കൂട്ടത്തിൽ ;പി ജെ കുര്യന്റെ മലക്കം മറിച്ചിലിനു പിന്നിൽ എന്താണ് ?

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പി.ജെ.കുര്യൻ. അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട്‌ മത്സരിക്കാൻ യോഗ്യതയുണ്ട്. നടപടി പിൻവലിക്കണോയെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് പി.ജെ.കുര്യൻ പറഞ്ഞു.അതിനുമുമ്പ് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് പി ജെ കുര്യൻ പറഞ്ഞിരുന്നു.പെട്ടെന്നാണ് അദ്ദേഹത്തിന്റെ മലക്കം മറിച്ചിൽ ഉണ്ടായത്.

തനിക്ക് സീറ്റ് നൽകരുതെന്ന് പറഞ്ഞതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചിരുന്നു.തുടർന്നാണ് പി ജെ കുര്യൻ അഭിപ്രായം മാറ്റിയത്.

ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണ്?. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ? കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമികത ചോദ്യം ചോദിക്കുന്നത് എന്തിനാണെന്നും കുര്യൻ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കോൺഗ്രസ് നേതാവിന്റെ ഈ പ്രതികരണം.

ലൈംഗിക ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറു മാസത്തേക്ക് രാഹുലിനെ സസ്പെൻഡ് ചെയ്തത്. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചതിനെ തുടർന്നാണ് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.പി ജെ കുര്യന്റെ മലക്കം മറിച്ചിലിനു പിന്നിൽ എന്താണ് ? നേരിൽ കണ്ട രാഹുൽ പി ജെ കുര്യനെതിരെയുള്ള വല്ല ആരോപണങ്ങളും പുറത്തു വിടുമെന്ന് ഭീഷണിപെടുത്തിയത് കൊണ്ടാണോ ?