ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംഘർഷം പടർന്നിരിക്കുകയാണ്.’സ്വാതന്ത്ര്യം’, ‘ഏകാധിപതിക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ജനം തെരുവിൽ ഉറങ്ങിയിരിക്കുന്നത്.അലി ഖമനയി രാജ്യം വിടാനുള്ള സാധ്യത കൂടി.

ഖമനയിയുടെ ചിത്രങ്ങൾ കത്തിച്ച്, അതിൽ നിന്ന് സിഗരററിന് തീ കൊളുത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഖമനയിയുടെ ചിത്രങ്ങൾക്ക് തീകൊളുത്തുന്നത് ഇറാനിൽ ശിക്ഷാർഹമാണ്.സ്ത്രീകൾ സിഗരററ് വലിക്കുന്നതിനും വിലക്കുണ്ട്.
തെരുവുകളിൽ ഹിജാബും മററു ശിരോവസ്ത്രങ്ങളും സ്ത്രീകൾ വ്യാപകമായി കത്തിക്കുന്നുണ്ട്. ശിരോവസ്ത്രം നിർബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ഇസ്ലാമിക നിയമം നിലവിലുള്ള ഇറാൻ.

പൊതുജനങ്ങളുടെ രോഷത്തോടൊപ്പംഅമേരിക്കയുടെ കർശനമായ ആവശ്യങ്ങൾക്കും ഭീഷണികൾക്കും ഇടയിൽ കുടുങ്ങിയിരിക്കുകയാണ് ആയത്തുല്ല അലി ഖമനയിയുടെ സർക്കാർ. പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ടുപോവുകയും അമേരിക്ക ഇടപെടുകയും ചെയ്താൽ അവസ്ഥ അപകടകരമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.വെനസ്വേലയിലെ യുഎസ് നടപടിക്ക് ശേഷം, യു എസ് പ്രസിഡണ്ട് ഡൊണാൾ ട്രംപിൻ്റെ ആക്രമണോത്സുക വിദേശനയത്തിൻ്റെ അടുത്ത ഇര’ ഇറാൻ ആയേക്കാമെന്ന്അധികൃതർ ഭയപ്പെടുന്നുവെന്ന് റോയിറ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു

ടെഹ്‌റാനിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം മരണസംഖ്യ ഇരുന്നൂറിലധികം ഉയർന്നതായാണ് സൂചന. എന്നാൽ മനുഷ്യാവകാശ സംഘടനകൾ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം മരണസംഖ്യ 62 കടന്നിട്ടുണ്ട്.
