അഡ്വ. കെ.പി.വിൽസൺ (കാർട്ടൂണിസ്റ്റ് )

ഇഎംഎസ് കോൺഗ്രസ്സിൽ നിന്നാണ് സിപിഐയിൽ എത്തിയത് പിന്നീട് സിപിഐയിൽ നിന്നും ഇറങ്ങി പോന്നു സിപിഎം ഉണ്ടാക്കി. ഇപ്പോൾ അദ്ദേഹം ജീവിച്ചിരുന്നു എങ്കിൽ ബിജെപിയിൽ ചേർന്നു പ്രവർത്തിച്ചേനെ.
മേൽപ്പടി പത്മനാഭന്റെ രാഷ്ട്രീയ സദാചാരം മലയാളികളെ ആരും പറഞ്ഞു മനസ്സിലാക്കേണ്ട. ഇദ്ദേഹത്തിന്റെ കഥകളുടെ നിലവാരത്തേകുറിച്ചോ കഥാപാത്ര നിലവാരത്തേകുറിച്ചോ തർക്കിക്കുന്നില്ല. പക്ഷേ ഭയങ്കര കുനിഷ്ട് ജന്മം ആണ്. മുമ്പ് എം. എൻ. വിജയനെ വിമർശിക്കാൻ ഒരുമ്പിട്ട് നന്നായിട്ട് കിട്ടി. ചില കവലചട്ടമ്പിമാർ മദ്യപിച്ച് ഉൽസവ ഘോഷയാത്രക്ക് മുന്നിൽ നിന്ന് തുണി ഉരിഞ്ഞ് കാട്ടി ബഹളം വച്ച് ശ്രദ്ധ തിരിച്ചു വിടുന്ന പോലെയാണ് ഇദ്ദേഹത്തിന്റെ ഇത്തരം വിമർശനത്തെ കാണാന്‍ കഴിയുന്നത്.

ജനാധിപത്യ രാജ്യത്ത് ആർക്കുവേണമെങ്കിലും അവർ പ്രവര്‍ത്തിക്കുന്ന പാർട്ടിയിൽ നിന്നും രാജി വെക്കുകയോ തുടർന്നു പ്രവര്‍ത്തനം നിർത്തുകയോ മറ്റേതൊരു പാർട്ടിയിൽ ചേരുന്നതിനുള്ള അവകാശം ഉണ്ട്. സമീപകാലത്ത് സാധാരണ പ്രവർത്തകരും നേതാക്കന്മാരുമായി ഒട്ടേറെ പേർ വിവിധ പാർട്ടികളിൽ നിന്നും രാജി വെക്കുകയും അവരവർക്ക് ഇഷ്ടപ്പെട്ട പാർട്ടികളിൽ ചേരുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ പേരും പുതുതായും ബിജെപിയിലേയ്ക്ക് ആണ് ചേർന്നത്.
കോൺഗ്രസിൽ നിന്നും കെവി തോമസും ഡോ. സരിനും ലതിക സുഭാഷും ഉൾപ്പെടെ പലരും എല്‍ഡിഎഫിലെത്തി .ബിജെപിയിൽ നിന്ന് സന്ദീപ് വാര്യരും സിപിഎമ്മിൽ നിന്ന് അഡ്വ. അയിഷ പോറ്റിയും കോൺഗ്രസ്സിൽ എത്തി.

എന്നാൽ ബിജെപിയിലേയ്ക്ക് വന്ന എ. പി. അബ്ദുള്ള കുട്ടി, കെ. എസ്. രാധാകൃഷ്ണൻ, പത്മജാ വേണുഗോപാൽ എന്നിവരുടെ പാർട്ടി മാറ്റത്തെ മാത്രം കണ്ടിട്ട് മേൽപ്പടി പത്മനാഭൻ അസ്വസ്ഥനാകേണ്ടതുണ്ടോ.? ഇത്രയും തലപുകഞ്ഞ് വാചാലനായി ഇങ്ങനെ സുഖിപ്പിക്കുന്നത് എന്തിനുവേണ്ടി എന്ന് ചിന്തിച്ചു നോക്കൂ.. ഇത് ഒരു തരം പൊളിറ്റിക്കല്‍ സൊറിയാസിസ് ആണ്.
രണ്ട് തവണ കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് എം. പി. യായ എ പി അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ ചേർന്ന് കണ്ണൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എംഎൽഎ ആയി…. ഇന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ… അത്ഭുകുട്ടി.

പത്മജ വേണുഗോപാൽ ഗവർണർ ആകുമെന്ന് ഇദ്ദേഹം പറയുന്നത് കേട്ടു. നല്ല കാര്യം അല്ലെ. എന്താണ് അയോഗ്യത… മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയ സാക്ഷാൽ കെ. കരുണാകരന്റ മകളെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള സംസ്ഥാന ഭാരവാഹി ആക്കി. അമ്മയുടെ പെൻഷൻ കൊണ്ട് കമ്പനി ഉണ്ടാക്കി കരിമണല്‍ കർത്തയുടെ കമ്മീഷൻ പറ്റി പുട്ടടിച്ച് ജീവിക്കുന്നവർ… അമ്മായിയപ്പന്റെ പേരില്‍ ടെണ്ടര്‍ വച്ച് റോഡിൽ സ്ഥാപിച്ച എഐ ക്യാമറ സ്ഥാപിച്ച് കമ്മീഷൻ തട്ടിയ മകൻ ഉള്ള നാട്ടില്‍ നാലണയുടെ കമ്മീഷനോ അഴിമതിയോ നവകേരള ശില്പി ലീഡര്‍ കരുണാകരന്റ കുടുംബാംഗങ്ങളാരും വാങ്ങിയതായി ശത്രുക്കൾ പോലും പറഞ്ഞു കേട്ടിട്ടില്ല.

ഡോ. കെഎസ് രാധാകൃഷ്ണന്റെ പുസ്തകം പ്രകാശനം നടത്തുന്നതോ അവതാരിക എഴുതുന്നതോ ആണ് ഇദ്ദേഹം പറയുന്നത് പ്രകാരം യോഗ്യത. ടി. പത്മനാഭൻ എന്ന കഥാകാരനെ ബഹുമാനിക്കുന്നു. എന്തുണ്ടാണ് ഇദ്ദേഹം കെ. വി. തോമസിനെയോ ലതികാ സുഭാഷിനെയോ ഡോ. സരിനെയോ സന്ദീപ് വാര്യരെയോ വിമർശിക്കാത്തത്. അവരാരുടേയും പാർട്ടി മാറ്റത്തെ കാണാത്തത്. പത്മാനാഭ ശൈലിയിലുള്ള രാഷ്ട്രീയ വിരോധ കഥ കഴിക്കലിനെഞാൻ എതിർക്കുന്നു.

