എൽഡിഎഫ് വിടില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി വീണ്ടും രംഗത്ത് വന്നു.അതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണെന്നാണ് സംശയിക്കപ്പെടുന്നത്. ചവിട്ടി പുറത്താക്കിയ യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫിലേക്ക് കൂറുമാറാൻ നീക്കം നടത്തിയ ജോസ് കെ മാണിയെ എൽഡിഎഫിൽ പിടിച്ചു നിർത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ കൃത്യമായ തറയിടലാണെന്ന് പറയപ്പെടുന്നു.

അതേസമയം കഴിഞ്ഞ പ്രാവശ്യം 12 സീറ്റുകളാണു എൽഡിഎഫ് കേരള കോൺഗ്രസ് എമ്മിനു നൽകിയത്.ആര് സീറ്റിലാണ് അവർ ജയിച്ചത്. ഇത്തവണ ഒരു സീറ്റ് അധികം നൽകി 13 സീറ്റെങ്കിലും ആവശ്യപ്പെടുമെന്നാണ് ജോസ് കെ. മാണി പറഞ്ഞത് . പ്രതിപക്ഷങ്ങളേക്കാൾ കൂടുതലായി ജനകീയ വിഷയങ്ങളെ ഏറ്റെടുക്കാനും പരിഹാരം കാണാനും കേരള കോൺഗ്രസ് എമ്മിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും തങ്ങൾ നിലപാട് മാറ്റിയിട്ടല്ല ഇങ്ങോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടി പുറത്താക്കിയതാണ്. ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ സഖാവും എൽഡിഎഫും ആണ്. അങ്ങനെ ഒരു രാഷ്ട്രീയ പ്രസ്ഥാനം അഞ്ചു വർഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുമോയെന്നും ജോസ് കെ. മാണി ചോദിച്ചു. സോണിയ ഗാന്ധി ഫോണിൽ വിളിച്ചെന്ന റിപ്പോർട്ടുകളും ജോസ് കെ. മാണി തള്ളി.

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ച് കഴിഞ്ഞ് അടച്ചു വെച്ചോളുവെന്നും കേരള കോൺഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരുമെന്നും എൽഡിഎഫിൻറെ മേഖല ജാഥ ഒരുക്കങ്ങൾ അടക്കം ചർച്ച ചെയ്യുമെന്നും ജോസ് കെ. മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള കേരള കോൺഗ്രസിന്റെ ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗമാണ് ഇന്ന് നടന്നത്.
കാർട്ടൂൺ :ഹരികുമാർ (ഹക്കു)

