ക്രൈസ്‌ത സമുദായം ഇപ്പോഴും ബിജെപിയുമായി അകന്നു നിൽക്കുന്നതായി ആർഎസ്എസ്

അരമനകളിലെ വീഞ്ഞും, അണ്ടിപ്പരിപ്പും, ഈന്തപ്പഴവും, ബീഫും കൊതിയൂറുന്നത് തന്നെയാണ്. പക്ഷേ അതുകൊണ്ട് വോട്ടുകിട്ടണമെന്നില്ല. കത്തോലിക്ക സഭയില്‍ ഷോൺ ജോർജ്ജിനും മലങ്കര കത്തോലിക്കാ സഭയിൽ അനൂപ് ആന്റണിക്കും ദളിത് ക്രൈസ്തവര്‍ക്കിടയിൽ ജിജി ജോസഫിനും ഒരു സ്വാധീനവും ഉണ്ടാക്കുന്നതിന് കഴിയാത്തതിനാൽ ആർഎസ്എസ് നേതൃത്വം നിരാശരാണെന്ന് പറയപ്പെടുന്നു.

മുമ്പ് ക്രൈസ്‌ത വിഭാഗത്തിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന വോട്ട് പോലും തദ്ദേശ തെരെഞ്ഞെടുപ്പിൽ കിട്ടിയില്ല. കഴിഞ്ഞ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2000 ക്രൈസ്തവ സ്ഥാനാര്‍ത്ഥികൾ മത്സരിച്ചതിൽ 22പേർ മാത്രമാണ് വിജയിച്ചത്. ഷോൺ ജോർജ്ജിന്റെ വാർഡിൽ പോലും സ്ഥാനാർത്ഥിയാകാൻ ബിജെപിക്ക് ആളുണ്ടായില്ല എന്നും പറയപ്പെടുന്നു .

ബിജെപിയിലേയ്ക്ക് വരുന്ന ക്രൈസ്തവരായ മറ്റു പാർട്ടി അംഗങ്ങളെ തങ്ങളുടെ സ്ഥാനം തെറിക്കുമൊ എന്ന് ഭയന്നു ഷോണും അനൂപും ജിജിയും തടയുന്ന സ്ഥിതിയാണ് ഉള്ളതെന്നാണ് ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നു. സഭാ നേതൃത്വവുമായി ഇവർക്ക് ആർക്കും യാതൊരു ബന്ധവുമില്ല. ആയിരങ്ങൾ ചെലവാക്കി സ്വന്തം ഫോട്ടോ വച്ച് ഫോണിലൂടെ നടത്തുന്ന വീഡിയോ പിആർ വർക്കാണ് ഇവരുടെ പാർട്ടി പരിപാടി എന്ന് സംസ്ഥാന കോർഗ്രൂപ്പ് യോഗത്തിൽ കടുത്ത വിമർശനം ഉണ്ടായി. ശബരിമല സ്വർണ്ണകൊള്ള വിഷയത്തിൽ യുഡിഎഫ് വിജയം നേടിയത് ഇതാണ്.