ഈഴവ സമുദായത്തെ സ്വാധീനിക്കാൻ കോൺഗ്രസ് മുല്ലപ്പള്ളിയെയും സുധീരനെയും തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കും

മുല്ലപ്പള്ളി രാമചന്ദ്രനെയും വി എം സുധീരനെയും ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു.ഇരുവരും കെപിസിസി പ്രസിഡന്റുമാർ ആയിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും

മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാവണമെന്ന് കെപിസിസി നേതൃത്വം ആഗ്രഹിക്കാൻ പ്രധാന കാരണം ഇവർ ഈഴവ സമുദായാംഗങ്ങളാണ്.മികച്ച പ്രതിഛായ ഉള്ളവരും.

ഈഴവ സമുദായ അംഗങ്ങളെ കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നില്ലെന്ന് വ്യപകമായി പരാതികളുണ്ട്.അതുകൊണ്ടാണ് മത്സരിക്കാൻ താൽപ്പര്യമില്ലാത്ത ഇവർക്ക് സീറ്റു നൽകി മത്സര രംഗത്തേക്ക് നിയോഗിക്കാൻ നേതൃത്വം ആഗ്രഹിക്കുന്നത്.

നിലവിൽ ഈഴവ സമുദായം സിപിഎം അല്ലെങ്കിൽ ബിജെപി എന്ന നിലയിലേക്കാണ് പോകുന്നത്.വളരെ കുറച്ച് ആളുകളെ കോൺഗ്രസിനോടപ്പമുള്ളൂ.അത് മാറ്റാനാണ് കോൺഗ്രസ് മുല്ലപ്പള്ളി രാമചന്ദ്രനെയും വി എം സുധീരനെയും നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്.

കെ സുധാകരൻ

കോൺഗ്രസ് നേതൃത്വ നിരയിൽ ഈഴവ സമുദായത്തിൽ നിന്നും വളരെ കുറച്ച് നേതാക്കളെ കോൺഗ്രസിന്റെ നേതൃ നിരയിലുള്ളൂ.മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും സജീവമല്ല.യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ,മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ,കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം അജയ് തറയിൽ എന്നിവരാണ് മുൻ നിരയിലുള്ളത്.മുല്ലപ്പള്ളി രാമചന്ദ്രനെയും വി എം സുധീരനെയും അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഈഴവ സമുദായത്തിന്റെ പിന്തുണ ലഭിക്കും.പിണറായി വിജയൻ ഈഴവ സമുദായ അംഗമായതുകൊണ്ടാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി ഇടതുമുന്നണിയെ പിന്തുണക്കുന്നത്.അതിൽ ഒരു മാറ്റം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം .

അടൂർ പ്രകാശ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിക്കുമെന്ന് കണ്ടപ്പോൾ ചില കോൺഗ്രസ് നേതാക്കളുടെ ഒത്തശയോടെ അദ്ദേഹത്തിനെതിരെ അപകർത്തികരമായ പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ട്.. മുല്ലപ്പള്ളിയുടെ ജന്മനാട്ടിലാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകളുണ്ട്.

ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.

അജയ് തറയിൽ

കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നീക്കം നടത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.വിഎം സുധീരനെ മണലൂർ അല്ലെങ്കിൽ കാട്ടാക്കട എന്നിവിടങ്ങളിൽ മത്സരിപ്പിക്കാനാണ് ആലോചന.സുധീരനും മുല്ലപ്പള്ളിയും മത്സരിക്കുമോ എന്നറിയില്ല.2004 ൽ ആലപ്പുഴയിലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രൻ കെ എസ മനോജിനോട് പരാജയപ്പെട്ട ശേഷം ഇനി മത്സരിക്കില്ലെന്ന് സുധീരൻ പറഞ്ഞിരുന്നു .അതിനു ശേഷം സുധീരൻ ഇതുവരെ മത്സരിച്ചിട്ടില്ല.ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടാൽ വി എം സുധീരൻ മത്സരിക്കുമോ ? ഈഴവ സമുദായത്തെ ആകർഷിക്കാൻ കോൺഗ്രസ് രംഗത്തിറക്കുന്ന രണ്ട് പട കുതിരകളായിരിക്കും മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും.കൂടാതെ ഈഴവ സമുദായാംഗങ്ങളായ കെ സുധാകരൻ ,അടൂർ പ്രകാശ് ,അജയ് തറയിൽ എന്നിവർക്കും സീറ്റ് നൽകിയേക്കും.