ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എൻ വാസു ജാമ്യം കിട്ടാൻ സുപ്രീം കോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു ജാമ്യം കിട്ടാൻ സുപ്രീം കോടതിയിൽ ..അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്ന് വാസു കോടതിൽ വ്യക്തമാക്കി. ഹർജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന . മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു കേസിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മൂന്നാം
പ്രതിയാണ്.ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന എസ് ഐ ടി യാണ് വാസുവിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തത്.

ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു കേട്ട കോടതി അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നൽകി.

ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വർണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വർണം പൂശാനുള്ള കത്ത് ദേവസ്വം ബോർഡിലേക്ക് കൈമാറുമ്പോൾ മുൻപ് സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.