വെനെസ്വലയിലെ അമേരിക്കൻ സൈനിക നടപടിയെ അപലപിക്കുന്നവർ എന്തുകൊണ്ട് യുക്രെയിനു നേരെ റഷ്യ ആക്രമണം നടത്തിയപ്പോൾ ഇത്രത്തോളം രോഷം പ്രകടിപ്പിച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ .

വെനെസ്വലയിൽ മരിച്ചത് നാല്പതോളം പേരാണ്. യുക്രെയിനിൽ കൊല്ലപ്പെട്ടത് ലക്ഷങ്ങളും. നാളെ തായ് വാനെ ചൈന സമ്പൂർണമായി വിഴുങ്ങിയാൽ കേരളത്തിൽ യുദ്ധവിരുദ്ധ റാലി ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
കേരളത്തിൽ നിന്ന് യുക്രെയിനിലേക്കുള്ള ദൂരത്തിന്റെ ഇരട്ടിയിലധികമുണ്ട് വെനെസ്വലയിലേക്ക്. നാളെ തായ് വാനെ ചൈന സമ്പൂർണമായി വിഴുങ്ങിയാൽ കേരളത്തിൽ യുദ്ധവിരുദ്ധ റാലി ഉണ്ടാകുമോ ?
രാജ്യങ്ങളുടെ പരമാധികാരം എന്നത് എന്തോ പുണ്യപുരാതനമായ, പവിത്രമായ കാര്യമായിട്ടാണ് ചിലർ കാണുന്നത്. വംശഹത്യ നടന്നാൽ രാജ്യാന്തര സമൂഹം ഇടപെടണം.
കാരണം മനുഷ്യനേക്കാൾ വലതല്ല ഭരണകൂടം. ഇതിന് ചില രാജ്യാന്തരനിയമങ്ങൾ പാലിക്കണം എന്നു മാത്രം. അത് വെനെസ്വലയുടെ കാര്യത്തിൽ ഉണ്ടായില്ല. യുക്രെയിനിന്റെ കാര്യത്തിലും ഉണ്ടായില്ല. ശക്തിയുള്ള രാജ്യത്തിന് ചെറിയ രാജ്യങ്ങളെ കീഴ്പ്പെടുത്താൻ അത് കാരണമാകും.ലോകക്രമം മാറ്റും.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ ബംഗ്ലദേശിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളും ചിറ്റഗോങ് മലനിരകളിലെ ബുദ്ധിസ്റ്റുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും .1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ കേരളത്തിലെ കമ്യുണിസ്റ്റ് നേതാവ് ഇ എം എസ് പറഞ്ഞത് ഇന്ത്യ ഇന്ത്യയുടെയും ചൈന ചൈനയുടെയും പ്രദേശത്തിന് വേണ്ടിയുള്ള യുദ്ധം എന്നാണ് .
